ജിദ്ദ: വിമാനത്താവളങ്ങളിലും അനുബന്ധ കെട്ടിടങ്ങളിലും കോവിഡ് പ്രോേട്ടാക്കോളുകളും മുൻകരുതൽ നടപടികളും നിർബന്ധമായും പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. അതോറിറ്റി മേധാവി അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദഹീലജ് ആണ് ഇക്കാര്യം പറഞ്ഞത്. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പ്രോേട്ടാക്കോളുകൾ എല്ലാവരും പാലിക്കണം. നടപ്പാക്കുന്നതിൽ അലംഭാവം കാണിക്കരുത്. മാസ്ക് ധരിക്കുക, ഇടക്കിടെ കൈകൾ അണുമുക്തമാക്കുക, തിരക്കൊഴിവാക്കുക, മാർഗനിർദേശ സ്റ്റിക്കറുകളിലെ കാര്യങ്ങൾ പിന്തുടരുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ എല്ലാവരും പാലിച്ചിരിക്കണം.
അതോറിറ്റിക്ക് കീഴിലെ കെട്ടിടങ്ങളിലേക്ക് പ്രവേശിക്കുന്നവർക്ക് തവക്കൽനാ ആപ്പുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സിവിൽ ഏവിയേഷൻ മേധാവി ഉണർത്തി. മുൻകരുതൽ നടപടികൾ തുടരുന്നത് കോവിഡ് നേരിടുന്നതിൽ നേടിയ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനാണ്. നടപടികൾ ലംഘിക്കുന്നവരെ പിടികൂടാൻ സുരക്ഷ വിഭാഗവുമായി സഹകരിച്ച് വിമാനത്താവളത്തിലും അതോറിറ്റി കെട്ടിടങ്ങളിലും ശക്തമായ നിരീക്ഷണം നടത്തും.
ശരീരോഷ്മാവും തവക്കൽനാ ആപ്പും പരിശോധിക്കാൻ പ്രത്യേക പോയിൻറുകളുണ്ടാകും. ഒരോ സ്ഥാപനത്തിലും പ്രോേട്ടാക്കോൾ ഒാഫിസറുണ്ടാകും. മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനായി 250 ലധികം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എല്ലാ കെട്ടിടങ്ങളിലും വിമാനത്താവളങ്ങളിലും ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾ വർധിപ്പിക്കും. വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളും കച്ചവട കേന്ദ്രങ്ങളും മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുമെന്നും സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു.
ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ച നാല് പേർ പിടിയിൽ
മദീന: കോവിഡ് ബാധിച്ചതായി തെളിഞ്ഞ ശേഷം ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ച നാല് പേരെ പിടികൂടിയതായി മദീന മേഖല പൊലീസ് വക്താവ് കേണൽ ഹുസൈൻ അൽഖഹ്താനി പറഞ്ഞു. പൊലീസും മുൻകരുതൽ നടപടികൾ നടപ്പാക്കുന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയും ചേർന്നാണ് ഇവരെ പിടികൂടിയത്. കോവിഡിനെ പ്രതിരോധിക്കാനെടുക്കുന്ന മുൻകരുതൽ നടപടികളുടെ ലംഘനമായാണ് ഇതിനെ കണക്കാക്കുന്നത്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷൻ ബ്രാഞ്ച് ഒാഫിസിനു കൈമാറുകയും ചെയ്തതായി വക്താവ് പറഞ്ഞു. കോവിഡ് മുൻകരുതൽ ലംഘിക്കൽ ശിക്ഷാർഹമാണ്. ക്വാറൻറീൻ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് രണ്ട് ലക്ഷം റിയാൽവരെ പിഴയോ രണ്ട് വർഷം വരെ ശിക്ഷയോ അല്ലെങ്കിൽ അവ രണ്ടും ഒന്നിച്ചോ ഉണ്ടാകും.
കേളി കോവിഡ് വാക്സിൻ ചലഞ്ച്; ആദ്യഘട്ടം 1000 വാക്സിനുള്ള തുക നൽകും
റിയാദ്: കോവിഡ് വാക്സിൻ സൗജന്യമായി നൽകാനുള്ള ഇടതു സർക്കാറിെൻറ തീരുമാനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആദ്യഘട്ടമായി 1000 ഡോസ് വാക്സിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് റിയാദ് കേളി കലാസാംസ്കാരിക വേദി അറിയിച്ചു. പ്രവാസി സമൂഹത്തിൽനിന്ന് 'കോവിഡ് ചലഞ്ച്' കാമ്പയിൻ വഴി ഈ തുക കണ്ടെത്തും. കാമ്പയിനുമായി സഹകരിക്കണമെന്ന് പ്രവാസി സമൂഹത്തോട് കേളി അഭ്യർഥിച്ചു.
കോവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്ന ജനതയെ കൂടുതൽ ദ്രോഹിക്കുന്ന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോൾ, കോവിഡ് വാക്സിൻ സൗജന്യമായി നൽകാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്ന കേരളസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേളി അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിസന്ധികൾക്കിടയിലും ഉത്തരവാദിത്തങ്ങളിൽനിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് കേന്ദ്രത്തിേൻറതെന്നും കേളി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.