കോവിഡ് ബാധിച്ച് മരിച്ച നിർധനരായ ഗൾഫ് പ്രവാസി കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച ‘തണലൊരുക്കാം ആശ്വാസമേകാം’ പുനരധിവാസ പദ്ധതിയുടെ കോഴിക്കോട് ജില്ലതല വിതരണോദ്‌ഘാടന ചടങ്ങിൽ എം.കെ. രാഘവൻ എം.പി സംസാരിക്കുന്നു

കോവിഡ്: പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസമൊരുക്കി പീപ്പിൾസ് ഫൗ​േണ്ടഷൻ

കോഴിക്കോട്: കോവിഡ് ബാധിച്ച് മരണമടഞ്ഞ നിർധനരായ ഗൾഫ് പ്രവാസി കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച 'തണലൊരുക്കാം ആശ്വാസമേകാം' പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ട വിതരണം പൂർത്തിയായി. നിർധനരായ പ്രവാസികളുടെ കുടുംബങ്ങൾക്ക് വീട്, മരണമടഞ്ഞ പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്പ്, അർഹരായ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സ്വയം തൊഴിൽ പദ്ധതി, ഭൂരഹിതരായ പ്രവാസി കുടുംബങ്ങൾക്ക് ഭൂമി, ബാങ്ക് വായ്പ തീർപ്പാക്കൽ എന്നിവ ഉൾക്കൊള്ളുന്നതാണ് പുനരധിവാസ പദ്ധതികൾ. പണി പൂർത്തിയാകാത്ത വീടുകൾ പൂർത്തിയാക്കാനും പുതിയ വീടുകൾ നിർമിക്കാനും സഹായം നൽകുന്നുണ്ട്. മൂന്നു കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് പെന്‍ഷനും നൽകുന്നുണ്ട്.

കേരളത്തി​െൻറ സമഗ്ര വികസന മേഖലയിൽ നിർണായകമായ പങ്കാണ് പ്രവാസികൾ വഹിക്കുന്നത്. കേരളത്തെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്ന പ്രവാസി സമൂഹത്തോടുള്ള സാമാന്യമര്യാദ പ്രകടിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ പീപ്പിൾസ് ഫൗണ്ടേഷൻ ചെയ്യുന്നതെന്ന് ചെയർമാൻ എം.കെ. മുഹമ്മദലി പറഞ്ഞു. സാമൂഹിക പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ പ്രവാസികൾ പ്രതിസന്ധി നേരിടുമ്പോൾ അവർക്കാശ്വാസമാവാൻ സർക്കാർ മുന്നോട്ടു വരണം. സർക്കാർ മുന്നിട്ടിറങ്ങിയാലേ പ്രവാസികളുടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ കഴിയുകയുള്ളൂ. സമൂഹ നിർമാണത്തിൽ ക്രിയാത്മകമായ പങ്ക് വഹിക്കാൻ പീപ്പിൾസ് ഫൗണ്ടേഷൻ വിവിധ പദ്ധതികൾ ആവിഷ്​കരിച്ചു നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷ​െൻറ ജനസേവന പദ്ധതികളിലെല്ലാം പ്രവാസികളുടെ അധ്വാനത്തി​െൻറ പങ്ക് അവഗണിക്കാൻ പറ്റാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുനരധിവാസ പദ്ധതി ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്​ദുൽ അസീസ് വിർച്വൽ റിയാലിറ്റി പ്ലാറ്റ് ഫോമിൽ നടന്ന പരിപാടിയിൽ നിർവഹിച്ചു. ഭൂമിയിലുള്ള മനുഷ്യർ ഏകോദര സഹോദരങ്ങളാണെന്നും, പരസ്പരം സംരക്ഷണ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രതിബദ്ധത വളർത്തേണ്ട സന്ദർഭത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാരീരിക അകലം പാലിച്ചുകൊണ്ട് സാമൂഹികമായ അടുപ്പം ഉണ്ടാക്കുക എന്നതായിരുന്നു കോവിഡ് മഹാമാരിയിൽ നാം ഏറ്റെടുക്കേണ്ട മുദ്രാവാക്യം. കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തെ സഹായിക്കുന്നതിലൂടെ ഈ മുദ്രാവാക്യം പീപ്പിൾസ് ഫൗണ്ടേഷൻ സാർഥകമാക്കിയിരിക്കുകയാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിച്ച പ്രമുഖ സാഹിത്യകാരൻ കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദ്, ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീർ പി. മുജീബ് റഹ്‌മാൻ, പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ സഫിയ അലി, സെക്രട്ടറി എം. അബ്​ദുൽ മജീദ് എന്നിവർ സംസാരിച്ചു.

വിവിധ പ്രവാസി മലയാളി കൂട്ടായ്മകൾ, വ്യാപാരി പ്രമുഖർ തുടങ്ങി വിവിധ രംഗത്തുള്ളവർ സഹായഹസ്തവുമായി മുന്നോട്ട് വന്നു. പദ്ധതി നിർവഹണത്തിനായി കോവിഡ് ബാധിച്ചു മരിച്ച 300 ഗൾഫ് പ്രവാസികളുടെ വിവരങ്ങളാണ് പ്രാഥമികമായി ശേഖരിച്ചത്. ഇതിൽനിന്നും സർവേ നടത്തി കണ്ടെത്തിയ നിർധനരായ 73 കുടുംബങ്ങളിൽനിന്നും പീപ്പിൾസ് ഫൗണ്ടേഷൻ പ്രാദേശിക സംവിധാനങ്ങളിലൂടെ അപേക്ഷ സ്വീകരിച്ചു. സംസ്ഥാനത്തൊട്ടാകെ 2.36 കോടി രൂപയുടെ സഹായമാണ് പദ്ധതിപ്രകാരം നല്‍കുന്നത്. ഏത് മേഖലയിലാണോ പീപ്പിൾസ് ഫൗണ്ടേഷൻ സഹായം നൽകുന്നത് അതിനോട് കൂടെ സാധ്യമാവുന്ന രൂപത്തിൽ കുടുംബത്തി​െൻറ വിഹിതവും മറ്റ് സഹായങ്ങളും ചേർത്ത് അതിനെ പൂർണതയിലേക്ക് എത്തിക്കാൻ പ്രാദേശികമായി സംവിധാനങ്ങളും ഒരുക്കിയാണ് പദ്ധതികൾ നടപ്പാക്കുന്നത്.

പദ്ധതിയുടെ മലപ്പുറം ജില്ലതല ലോഞ്ചിങ്​ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറം മലബാർ ഹൗസിൽ നിർവഹിച്ചു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസികളുടെ പുനരധിവാസത്തിന് ഭരണകൂടം മുന്നോട്ടുവരണമെന്ന് സഹായവിതരണം നിര്‍വഹിച്ച ജമാഅത്തെ ഇസ്‌ലാമി സംസ്‌ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന് ചടങ്ങിൽ ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം സെക്രട്ടറി ഹസനുൽ ബന്ന, വിവിധ പ്രവാസി സംഘടന ഭാരവാഹികളായ എന്‍.കെ. അബ്​ദുൽ റഹീം, ഫസലുൽ ഹഖ്, അബ്​ദുൽ ഹമീദ്, ഇ. യാസിർ, കെ. സൈനുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പ്രവാസി പുനരധിവാസത്തിന് സർക്കാർ പദ്ധതികൾ വർധിപ്പിക്കണമെന്ന് കൊടുവള്ളിയിൽ നടന്ന കോഴിക്കോട് ജില്ലതല വിതരണോദ്ഘടന ചടങ്ങിൽ എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു. ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഉദാത്ത മാതൃക കാണിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷ​െൻറ വിവിധ സേവനങ്ങൾ പ്രശംസനീയമാണ്. കോവിഡി​െൻറ പ്രതിസന്ധി കാലത്തും വലിയ ദൗത്യങ്ങളാണ് പീപ്പിൾസ് ഫൗണ്ടേഷൻ നിർവഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹായ പദ്ധതി കൊടുവള്ളി നഗരസഭ ചെയർമാൻ അബ്​ദു വെള്ളറ ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്‌ലാമി മേഖല നാസിം വി.പി. ബഷീർ അധ്യക്ഷത വഹിച്ചു.

നഗരസഭ കൗൺസിലർമാരായ എളങ്ങോട്ടിൽ ഹസീന, കെ. ശിവദാസൻ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ അസ്​ലം ചെറുവാടി, ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രസിഡൻറ്​ സിദ്ദീഖ്, പ്രവാസി കോൺഗ്രസ് കൊടുവള്ളി മണ്ഡലം പ്രസിഡൻറ്​ അബ്​ദുൽ മജീദ് എന്നിവർ സംസാരിച്ചു. തൃശൂരിൽ നടന്ന ജില്ലതല ഉദ്‌ഘാടനം ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് മുനീർ വരാന്തരപ്പള്ളി നിർവഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ സദറുദ്ദീൻ, ജില്ല സെക്രട്ടറി മുഹമ്മദ് റഷീദ്, ഉമർ അബൂബക്കർ എന്നിവർ സംസാരിച്ചു. കോവിഡ് -19 പ്രതിരോധ ബോധവത്​കരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തമാണ് പീപ്പിൾസ് ഫൗണ്ടേഷൻ വഹിച്ചുകൊണ്ടിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.