ജിദ്ദ: കോവിഡ് വകഭേദം ഒമിക്രോണിന്റെ വലിയ വ്യാപനത്തിന്റെ വെളിച്ചത്തിൽ രാജ്യത്ത് ഗുരുതര കേസുകളുടെ നിരക്ക് 2020 ലെക്കാൾ 16 മടങ്ങ് കുറവാണെന്ന് ആരോഗ്യ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി പറഞ്ഞു. ഈ സൂചകം വളരെ പോസിറ്റിവായി കാണുന്നു.
പകർച്ചവ്യാധിയെ നേരിടുന്നതിൽ ബന്ധപ്പെട്ട അധികാരികൾ നടത്തിയ ശ്രമങ്ങളുടെ വിജയത്തിന്റെയും പ്രതിരോധശേഷി കൈവരിക്കുന്നതിൽ സമൂഹത്തിന്റെ വലിയ അവബോധത്തിന്റെയും സഹകരണത്തിന്റെയും സ്ഥിരീകരണമായാണ് ഇതിനെ കാണുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ ഗണ്യമായി കൂടിയതിന് സാക്ഷ്യം വഹിച്ചിരുന്നു. ശേഷം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയാൻ തുടങ്ങിയെന്ന് വക്താവ് പറഞ്ഞു. വാക്സിനും ബൂസ്റ്റർ ഡോസും വേഗത്തിലെടുക്കാൻ എല്ലാവരും ശ്രമിക്കണം. ആവശ്യമുള്ള സന്ദർഭങ്ങളിലേ ലബോറട്ടറി പരിശോധനകൾ നടത്താവൂ.
രോഗലക്ഷണങ്ങൾ കണ്ടാൽ മാത്രമെ വാക്സിനെടുത്തവർ ലബോറട്ടറി പരിശോധനയ്ക്ക് വിധേയരാകാവൂ.
വാക്സിനെടുക്കാത്തവരെ സംബന്ധിച്ചിടത്തോളം, രോഗബാധിതരുമായി സമ്പർക്കം പുലർത്തുമ്പോൾ പരിശോധന വേഗത്തിൽ നടത്തണമെന്നും വക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.