ജിദ്ദ: കോവിഡ് വാക്സിൻ ഉൽപാദനം, വിതരണം, മറ്റ് ആരോഗ്യ വ്യവസായം എന്നിവയുടെ പ്രാദേശിക കേന്ദ്രമായി മാറാൻ സൗദി അറേബ്യ സന്നദ്ധമാണെന്ന് കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയവും ലോക ഭക്ഷ്യ പരിപാടിയും ഇറ്റലിയിലെ ബ്രിൻഡിസിയിലെ യു.എൻ ആസ്ഥാനത്ത് 'മാനുഷിക, ആരോഗ്യപ്രതിസന്ധികൾക്കുള്ള ഭാവി തയാറെടുപ്പിൽ ലോജിസ്റ്റിക്സിെൻറ പങ്ക്' എന്ന വിഷയത്തിൽ വിളിച്ചുചേർത്ത ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. മധ്യപൗരസ്ത്യ, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പലരാജ്യങ്ങളും കോവിഡ് പടർന്നുപിടിച്ചതിനെ തുടർന്ന് അനുഭവിക്കുന്ന ദുരിതത്തിെൻറയും ഏതാനും രാജ്യങ്ങളിലേക്ക് വാക്സിൻ എത്തിക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള വ്യക്തമായ പൊരുത്തക്കേടിെൻറയും വെളിച്ചത്തിലാണിത് പറയുന്നതെന്നും ഡോ. റബീഅ പറഞ്ഞു കോവിഡ് ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഏകോപിതവും സംഘടിതവുമായ ആഗോള പ്രതികരണം ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
ആരോഗ്യം, മാനുഷിക, വികസന പരിപാടികൾ, ലോജിസ്്റ്റിക് സേവനങ്ങൾ എന്നിവയുടെ എല്ലാ വശങ്ങളിലും അന്താരാഷ്്ട്ര സമൂഹങ്ങൾ തമ്മിലുള്ള അടുത്ത സഹകരണം അനിവാര്യമാണ്. 2020ൽ ആരംഭിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ ഫലമായി അപ്രതീക്ഷിത വെല്ലുവിളികളാണ് ലോകം അഭിമുഖീകരിക്കുന്നത്. സമ്പദ് വ്യവസ്ഥകൾ, ആരോഗ്യസംവിധാനങ്ങൾ, വിദ്യാഭ്യാസം, ഭരണം, സാമൂഹികഘടകങ്ങൾ എന്നിവയുടെ വിനാശത്തിന് ഇത് കാരണമായിട്ടുണ്ട്. സമൂഹത്തിൽ സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവരെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. കോവിഡ് കുത്തിവെപ്പ് വിതരണത്തിൽ വ്യക്തമായ പൊരുത്തക്കേടുണ്ട്.
ലഭ്യമായ മിക്ക വാക്സിൻ ഡോസുകളും വളരെ ചെറിയ രാജ്യങ്ങളിൽ എത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. രോഗം ഇപ്പോഴും ഉയർന്ന തോതിൽ പടരുന്നു. എല്ലാ രാജ്യങ്ങൾക്കും വാക്സിൻ നൽകുന്നത് പകർച്ചവ്യാധിയുടെ ആഗോളനിയന്ത്രണം കൈവരിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഭാവിയിൽ ഏതുതരം പകർച്ചവ്യാധികളെയും നേരിടാനുള്ള പാഠം ഇതിൽനിന്നെല്ലാം പഠിക്കണം. ആരോഗ്യ വ്യവസായങ്ങളുടെ പ്രാദേശികമായ ഉൽപാദനത്തെ സൗദി അറേബ്യ ശക്തമായി പ്രോത്സാഹിപ്പിക്കുന്നു.
കോവിഡ് വാക്സിൻ, മരുന്നുകൾ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ പ്രാദേശിക ഉൽപാദനത്തിലൂടെ കൂടുതൽ വാക്സിനുകൾ ഉൽപാദിപ്പിക്കാനാകും. മാത്രമല്ല, അത് തൊഴിലവസരങ്ങൾ സൃഷ്്ടിക്കുകയും രാജ്യങ്ങളുടെ പ്രാദേശിക ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ കഴിവ് വർധിപ്പിക്കുകയും ചെയ്യും. ഇൗ നിലപാട് വാക്സിനുകൾക്കും മരുന്നുകൾക്കും മാത്രമല്ല, ആവശ്യമായ എല്ലാ ഉപകരണങ്ങളുടെയും വിതരണങ്ങളുടെയും കാര്യത്തിലും ഉണ്ടാവേണ്ടതുണ്ട്.
വാക്സിൻ ഉൽപാദനം, വിതരണം, ഗതാഗതം, ആരോഗ്യ വ്യവസായങ്ങൾ എന്നിവയുടെ പ്രാദേശിക കേന്ദ്രമായി മാറാനുള്ള കഴിവുകളും യോഗ്യതകളും സൗദി അറേബ്യക്ക് ഉണ്ടെന്നും ചുറ്റുമുള്ള പ്രദേശങ്ങളെ സേവിക്കാൻ മറ്റ് രാജ്യങ്ങളെ തിരഞ്ഞെടുക്കാമെന്നും ഡോ. റബീഅ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.