ദമ്മാം: കോവിഡിനെ ഫലപ്രദമായി തടയാനും രോഗം കലശലാകാതെ സംരക്ഷിക്കാനും നിലവിലെ കോവിഡ് വാക്സിനുകൾ ഫലപ്രദമാെണന്ന് പഠനം.ഇംഗ്ലണ്ടിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്മെൻറിെൻറ പുതിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്.
ഫൈസർ ബയോടെക് വാക്സിെൻറ രണ്ട് ഡോസ് സ്വീകരിച്ച 96 ശതമാനം പേരും രോഗം കലശലാകാതെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഇല്ലാതെയും രോഗമുക്തി നേടിയതായി തെളിഞ്ഞു. ഓക്സ്ഫോർഡ് ആസ്ട്രാസെനിക് ഉപയോഗിച്ചവരിൽ 92 ശതമാനം ആളുകളും എളുപ്പം രോഗമുക്തരായി. കഴിഞ്ഞ ഏപ്രിൽ 12നും ജൂൺ നാലിനും ഇടയിലായി 14,019 കേസുകൾ പഠിച്ചതിെൻറ അടിസ്ഥാനത്തിലാണ് പബ്ലിക് ഹെൽത്ത് ഈ വിവരം പുറത്തുവിട്ടത്.
ഇതിൽ 166 പേരെ മാത്രമാണ് കൂടുതൽ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. മരണനിരക്ക് കുറക്കാനും രോഗത്തെ പ്രതിരോധിക്കാനും അവസാനത്തെ ആയുധം വാക്സിനുകളാെണന്ന് തെളിയിക്കുന്നതാണ് പുതിയ പഠനം.
ഒരു ഡോസ് മാത്രം സ്വീകരിച്ചവരിലെ ഫലപ്രാപ്തി ഇതിനെക്കാൾ 17 ശതമാനം കുറവാണ്. വാകസ്നിനേഷൻ അതിവേഗത്തിൽ എല്ലാവരിലും എത്തിക്കുന്നതലൂടെ ആയിരക്കണക്കിന് ജീവനാണ് രക്ഷിക്കാൻ സാധിച്ചതെന്ന് യു.കെ ഹെൽത്ത് ആൻഡ് കെയർ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. ഈ മഹാമാരിയിൽനിന്ന് രക്ഷപ്പെടുന്നതിന് വാക്സിൻ എത്രത്തോളം അത്യന്താപേക്ഷിതമാണന്നും ഓരോരുത്തരും രണ്ടാമത്തെ ഡോസ് എത്രയുംവേഗം നേടേണ്ടതിെൻറ ആവശ്യം ഇതു തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള വകഭേദം വന്ന കൂടുതൽ പകർച്ച സാധ്യതയുള്ള കോവിഡ് വൈറസിൽനിന്ന് പരമാവധി രക്ഷനേടാൻ രണ്ട് ഡോസുകളും കഴിവതും വേഗത്തിൽ സ്വീകരിക്കാൻ തയാറാകണം എന്ന് ഇംഗ്ലണ്ടിലെ പബ്ലിക് ഹെൽത്ത് രോഗ പ്രതിരോധ വിഭാഗം മേധാവി ഡോ. മേരി റാംസെ പറഞ്ഞു.
രണ്ട് ഡോസുകൾ സ്വീകരിക്കുന്നതോടെ ഒരു ഡോസ് സ്വീകരിക്കുന്നവരെക്കാൾ പ്രതിരോധശക്തി വർധിക്കുന്നു എന്നതും വാക്സിനുകളെ ശക്തിയായി ഇതു ബന്ധിപ്പിക്കുെന്നന്നതും ഏറെ പ്രോത്സാഹനജനകമായ പഠനമാെണന്ന് മന്ത്രി നാദിം സഹാവി പറഞ്ഞു.
മേയ് 30 വരെ ഇംഗ്ലണ്ടിലെ പ്രായമായവരിൽ 14,000 മരണങ്ങളും 42,000ത്തോളം ആശുപത്രി പ്രവേശനവും കോവിഡ് -19 വാക്സിനേഷൻ പ്രോഗ്രാമിലൂടെ തടയാൻ സാധിച്ചിട്ടുണ്ടെന്ന് ഈ പഠനം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.