കണ്ണ് കാണിച്ചാൽ വീഴുന്നവരല്ല മുസ്​ലിം ലീഗെന്ന്​ സി.പി.എം മനസിലാക്കണം -സി.ആർ. മഹേഷ് എം.എൽ.എ

റിയാദ്: കോൺഗ്രസും മുസ്​ലിം ലീഗും തമ്മിലുള്ള ബന്ധം ഇണപിരിയാത്തതാണെന്നും അപ്പുറത്ത് നിന്ന് ആരെങ്കിലും കണ്ണ് കാണിച്ചാൽ വീഴുന്നവരല്ല ലീഗ് എന്ന തിരിച്ചറിവ് ഇനിയെങ്കിലും സി.പി.എമ്മിനുണ്ടാകണമെന്നും സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. ഹ്രസ്വസന്ദർശനത്തിന്​ റിയാദിലെത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട്​ സംസാരിക്കുകയായിരുന്നു. മുസ്​ലിം ലീഗ് പ്രവർത്തകനായിരുന്ന ഷുക്കൂറിനെ പോലുള്ള നിരവധി പേരുടെ നീറുന്ന, പൊള്ളുന്ന ഓർമകളാണ് സി.പി.എം, ലീഗിന് നൽകിയിട്ടുള്ളത്. ഗോവിന്ദൻ മാഷി​െൻറ ശ്രമങ്ങൾ ലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാനേ ഉപകരിക്കു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മിശ്ര ആശയങ്ങളാൽ സമ്പുഷ്‌ടമാണ് കോൺഗ്രസ്​ പാർട്ടി. ഉമ്മൻ ചാണ്ടിയും കെ. സുധാകരനും വി.ഡി. സതീശനും ശശി തരൂരും രമേശ് ചെന്നിത്തലയും ഉൾപ്പടെയുള്ള നേതാക്കളുടെ വ്യത്യസ്​ത കഴിവുകൾ ഒന്നിച്ചു ചേരുമ്പോഴുണ്ടാകുന്ന സൃഷ്‌ടിപരമായ ഔട്ട് പുട്ടാണ് പാർട്ടി പ്രവർത്തകരും കേരളവും ആഗ്രഹിക്കുന്നത്. ജനാധിപത്യ പ്രക്രിയയിൽ കോൺഗ്രസി​െൻറ മാറ്റുള്ള ആയുധമാണ് ശശി തരൂർ. അത് ഉപയോഗിക്കേണ്ടി വരുന്നിടത്ത് അത് തന്നെ പുറത്തെടുക്കും. ജനങ്ങൾ ആഗ്രഹിക്കുന്ന നേതാവിനെ ആരും വിലക്കിയിട്ടില്ല. ശശി തരൂരിന് കേരളത്തിൽ അപ്രഖ്യാപിത പാർട്ടി വിലക്കുണ്ട്​ എന്നതെല്ലാം അനാവശ്യ വിവാദം മാത്രമാണ്.

ആയിരം കോടി രൂപ ചെലവഴിച്ചാൽ കിട്ടാത്ത മാധ്യമ ശ്രദ്ധയാണ് കോൺഗ്രസ്​ സംഘടനാ തെരഞ്ഞെടുപ്പിന് ലഭിച്ചത്. ഇന്ത്യയിൽ മാത്രമല്ല രാജ്യത്തിന് പുറത്തും മുഖ്യധാരാ മാധ്യമങ്ങൾ തെരഞ്ഞെടുപ്പ് ചർച്ച ചെയ്തു. ജനാധിപത്യ രീതിയിൽ നടന്ന മത്സരവും ശശി തരൂരി​െൻറ സ്ഥാനാർഥിത്വവും അതിന് കാരണമായിട്ടുണ്ട്. ബി.ജെ.പിയുടെയോ സി.പി.എമ്മി​േൻറയോ സംഘടന തെരഞ്ഞെടുപ്പ് ഇവ്വിധം ചർച്ച ചെയ്തിട്ടുണ്ടോ?

വിദേശ രാജ്യങ്ങളിൽ സംരംഭം ആരംഭിക്കുന്ന അത്ര പോലും എളുപ്പമല്ല പ്രവാസികൾ സ്വന്തം നാട്ടിൽ മുതലിറക്കാൻ എന്നത് ഒരു യാഥാർഥ്യമാണ്. പ്രവാസി സംരഭകത്വത്തിന് നൂലാമാലകൾ അഴിച്ചു മാറ്റാൻ മാത്രം വലിയ ഒരു കാലയളവ് വേണ്ടി വരുന്നുണ്ട്. എന്നാൽ സർക്കാരി​െൻറ പുതിയ നിക്ഷേപക നയം വലിയ പ്രതീക്ഷ നൽകുന്നതാണ്. കൊടിയുടെ നിറം നോക്കാതെ പ്രവാസികളുടെ ക്ഷേമ വിഷയങ്ങളിൽ സർക്കാരിന് എല്ലാ പിന്തുണയും നൽകി വരുന്നുണ്ടെന്നും സി.ആർ. മഹേഷ്​ കൂട്ടിച്ചേർത്തു. ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മറ്റിയുടെ അതിഥിയായാണ്​ എം.എൽ.എ റിയാദിലെത്തിയത്​.

Tags:    
News Summary - C.R. Mahesh MLA about Muslim League to CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.