ജുബൈൽ: വിമർശനങ്ങളെ ഗുണകാംക്ഷയോടെ സമീപിക്കണമെന്നും പ്രവാചകന്മാരുടെ ജീവിതപാഠങ്ങൾ നൽകുന്ന സന്ദേശങ്ങളിൽ ദർശിക്കാൻ കഴിയുന്നത് ഇത്തരം മാതൃകയാണെന്നും ജുബൈൽ ദഅ്വാ സെൻറർ പ്രബോധകൻ സമീർ മുണ്ടേരി. സൗദി കിഴക്കൻ പ്രവിശ്യ ഇന്ത്യൻ ഇസ്ലാഹി സെൻററുകളുടെ ആഭിമുഖ്യത്തിൽ 'ഇസ്ലാം ഗുണകാംക്ഷയാണ്' പ്രമേയത്തിൽ നടക്കുന്ന കാമ്പയിെൻറ ഭാഗമായി ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ നടന്ന വാരാന്ത്യ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശക്തമായ പ്രതിസന്ധികളിലൂടെ കടന്നുപോയ കാലത്തുപോലും അറിവ് നേടാനുള്ള അവസരങ്ങൾ നമുക്ക് നഷ്ടപ്പെട്ടിട്ടില്ല. ഒരു മനുഷ്യൻ അവെൻറ ആയുസ്സ് പൂർത്തിയാക്കുന്നതിന് മുമ്പ് അവന് ലഭിക്കുന്ന അല്ലാഹുവിെൻറ അനുഗ്രഹത്തിൽ ഏറ്റവും പ്രധാനമായതാണ് സൽകർമങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ. അവ ഉപയോഗപ്പെടുത്താൻ നാം ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അർഷദ് ബിൻ ഹംസ ആമുഖ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.