ജിദ്ദ: സൗദി അറേബ്യക്ക് നേരെ അതിർത്തി കടന്നുള്ള ആക്രമണങ്ങളെ യു.എൻ സുരക്ഷ കൗൺസിൽ അംഗങ്ങൾ അപലപിച്ചു. ഈ മാസം എട്ടിന് ജിസാനിലെ കിങ് അബ്ദുല്ല വിമാനത്താളവത്തിന് നേരെയുള്ള ആക്രമണവും അബഹ വിമാനത്താവളം ലക്ഷ്യമിട്ടു നടത്തിയ ഡ്രോൺ ആക്രമണങ്ങളും അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാണിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഏദൻ ഉൾക്കടലിലെയും ചെങ്കടലിലെയും കപ്പലുകളുടെ സമുദ്ര സുരക്ഷക്ക് വലിയ ഭീഷണി ഉയർത്തുന്ന ആക്രമണ സംഭവങ്ങളെയും സമിതി അപലപിച്ചു. ഐക്യരാഷ്ട്രസഭയുടെ യമൻ കാര്യ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്ബെർഗിന് കൗൺസിൽ അംഗങ്ങൾ പൂർണ പിന്തുണ അറിയിച്ചു.
യമനിൽ അടിയന്തരമായി വെടിനിർത്തണമെന്നും സംഭാഷണത്തിലൂടെ അഭിപ്രായ വ്യത്യാസം പരിഹരിക്കാനും അക്രമം നിരസിക്കാനും യോഗം ആഹ്വാനം ചെയ്തു. യമൻ സർക്കാർ പിന്തുണച്ച സൗദി അറേബ്യയുടെ സമാധാന പ്രഖ്യാപനത്തെ യോഗം സ്വാഗതം ചെയ്തു.
സമാധാന പ്രക്രിയയിലെ പുരോഗതിയുടെ അഭാവം യമനിലെ തീവ്രവാദികൾ മുതലെടുക്കുമെന്ന ആശങ്ക യു.എൻ സുരക്ഷ കൗൺസിൽ യോഗം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.