സൗദി എണ്ണ സം​സ്​​ക​ര​ണ ശാ​ല​ക​ളി​ലെ ഭീ​ക​രാ​ക്ര​മ​ണം;​ എണ്ണവില കുത്തനെ കൂടി

റിയാദ്: സൗദി അറേബ്യയിലെ അ​രാം​കോ എണ്ണ സം​സ്​​ക​ര​ണ ശാ​ല​ക​ളി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ ഉൽപാദന ം വെട്ടിക്കുറച്ച സാഹചര്യത്തിൽ എണ്ണവിലയിൽ വൻ വർധനവ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില 13 ശതമാനം വർധിച്ച് ബാരലിന് 68.06 ഡോളർ എന്ന നിലയിലെത്തി. അമേരിക്കൻ അസംസ്കൃത എണ്ണവില ബാരലിന് 10.2 ശതമാനം വർധിച്ച് 60.46 ഡോളറിലെത്തി. അന്താരാഷ ്ട്ര വിപണിയിൽ ബാരലിന് 80 ഡോളർ വരെ വില ഉയരുമെന്നാണ് വിലയിരുത്തൽ. 28 വര്‍ഷത്തിനിടെ അസംസ്കൃത എണ്ണ വിലയില്‍ ഒറ്റ ദിവസ ം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ വില വര്‍ധനയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

അ​രാം​കോ സം​സ്​​ക​ര​ണ ശാ​ല​ക​ളി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ സൗ​ദി​യി​ൽ എ​ണ്ണ ഉ​ൽ​​പാ​ദ​നം പ​കു​തി​യാ​യി കു​റ​ഞ്ഞിരുന്നു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ സം​സ്​​ക​ര​ണ​ശാ​ല​യാ​യ അ​ബ്​​ഖൈ​ക് അ​രാം​കോ​യിലും ഖു​റൈ​സ്​ എ​ണ്ണ​ശാ​ല​യിലുമാണ് ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ വ​ൻ അ​ഗ്​​നി​ബാ​ധ​യാ​ണു​ണ്ടാ​യ​ത്. ഇ​താ​ണ്​ ഉ​ൽ​​പാ​ദ​നം പ​കു​തി കു​റ​യാ​ൻ കാ​ര​ണ​മാ​യ​ത്.

അ​ബ്​​ഖൈ​ക്​ പ്ലാ​ൻ​റ്​ പൂ​ർ​വ​സ്​​ഥി​തി​യി​ലാ​വാ​ൻ വൈ​കി​യാ​ൽ ആ​ഗോ​ള വി​പ​ണി​യി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​വും.

ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നി​ൽ യ​മ​നി​ലെ ഹൂ​തി​ക​​ളാ​ണ്​ എ​ന്ന്​ വി​ശ്വ​സി​ക്കാ​ൻ തെ​ളി​വു​ക​ളി​ല്ലെ​ന്ന്​ യു.​എ​സ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ വ്യ​ക്​​ത​മാ​ക്കി. ഇ​റാ​നാ​ണ്​ ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നി​ലെ​ന്ന്​ യു.​എ​സ്​ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ രാ​ജ്യം സ​ജ്ജ​മാ​ണെ​ന്ന് സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്​ വ്യ​ക്​​ത​മാ​ക്കി.​

ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു​വി​​​​െൻറ വി​വാ​ദ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ അ​റ​ബ്​ ലോ​ക​ത്ത്​ വ​ലി​യ ​െഎ​ക്യം രൂ​പ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ്​ ശ​നി​യാ​ഴ്​​ച പു​ല​​ർ​ച്ചെ സൗ​ദി​യി​ലേ​ക്ക്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്​ എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. അ​ടു​ത്ത ദി​വ​സം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഒ​രാ​ഴ്​​ച​ക്ക​കം അ​ധി​നി​വി​ഷ്​​ട വെ​സ്​​റ്റ്​ ബാ​ങ്കി​ലെ ജോ​ർ​ഡ​ൻ താ​ഴ്​​വ​ര പി​ടി​ച്ചെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു നെ​ത​ന്യാ​ഹു​വി​​​​െൻറ പ്ര​സ്​​താ​വ​ന.

Tags:    
News Summary - crude oil price hike -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.