ക്രൂ​ഡ് ഓ​യി​ൽ ക​യ​റ്റു​മ​തി: 2021 സെ​പ്റ്റം​ബ​റി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യു​ടെ ക്രൂ​ഡ് ഓ​യി​ൽ ക​യ​റ്റു​മ​തി 2021 സെ​പ്റ്റം​ബ​റി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് മാ​സ​മാ​യി സൗ​ദി​യി​ൽ​നി​ന്നു​ള്ള ക​യ​റ്റു​മ​തി ഇ​ടി​ഞ്ഞി​രു​ന്നു. ഉ​ൽ​പാ​ദ​നം കു​റ​ച്ച​താ​ണ് പ്ര​ധാ​ന കാ​ര​ണം. ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ റ​ഷ്യ​യി​ൽ നി​ന്നും വി​ല കു​റ​ഞ്ഞ ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങു​ന്ന​തും ഇ​തി​ന് കാ​ര​ണ​മാ​യി.

സൗ​ദി​യു​ടെ ക്രൂ​ഡ് ക​യ​റ്റു​മ​തി മേ​യ് മാ​സ​ത്തി​ൽ ഓ​രോ ദി​വ​സ​വും 69 ല​ക്ഷം ബാ​ര​ലാ​യി​രു​ന്നു. ജൂ​ണി​ലി​ത് പ്ര​തി​ദി​നം 68 ല​ക്ഷം ബാ​ര​ലാ​യി കു​റ​ഞ്ഞു. ഒ​പെ​കു​മാ​യു​ള്ള ധാ​ര​ണ​പ്ര​കാ​ര​മാ​ണ് സൗ​ദി ഉ​ൽ​പാ​ദ​ന​വും ക​യ​റ്റു​മ​തി​യും കു​റ​ച്ച​ത്. വി​ല ഇ​ടി​യാ​തെ നി​യ​ന്ത്രി​ച്ച് നി​ർ​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഇ​തോ​ടെ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ൾ റ​ഷ്യ​യെ സ​മീ​പി​ച്ചു.

റ​ഷ്യ​യി​ൽ​നി​ന്നു​ള്ള ചൈ​ന​യു​ടെ ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി​യും ജൂ​ണി​ൽ റെ​ക്കോ​ഡ് നി​ല​യി​ലേ​ക്ക് ഉ​യ​ർ​ന്നു. ചൈ​ന​യും ഇ​ന്ത്യ​യും നേ​ര​ത്തെ കാ​ര്യ​മാ​യി ഇ​റ​ക്കു​മ​തി ന​ട​ത്തി​യ​ത് സൗ​ദി​യി​ൽ നി​ന്നാ​യി​രു​ന്നു. നി​ല​വി​ൽ 10 ല​ക്ഷം ബാ​ര​ലി​ന് താ​ഴെ​യാ​ണ് സൗ​ദി​യു​ടെ പ്ര​തി​ദി​ന ഉ​ൽ​പാ​ദ​നം. അ​തി​നി​യും കു​റ​ക്കാ​നാ​ണ് സാ​ധ്യ​ത. ഉ​ൽ​പാ​ദ​ന​വും വി​ത​ര​ണ​വും ത​ന്ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​റ​ച്ച നീ​ക്കം എ​ണ്ണ വി​ല​യി​ൽ സൗ​ദി​ക്ക് അ​നു​കൂ​ല​മാ​യി തു​ട​രു​ക​യാ​ണ്.

Tags:    
News Summary - Crude oil shipments-At lowest level since September 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.