റിയാദ്: തൃശൂർ ജില്ല സൗഹൃദവേദിയുടെ 2024-2025 വർഷത്തേക്കുള്ള പുതിയ പ്രസിഡൻറായി സി.വി. കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡൻറ് ഗിരിജൻ ശങ്കരൻ നായർ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നതുകൊണ്ടാണ് സ്ഥാപകാംഗവും മുൻ പ്രസിഡൻറുമായ സി.വി. കൃഷ്ണകുമാറിനെ തൽസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. കൃഷ്ണകുമാർ കഴിഞ്ഞ 34 വർഷമായി സൗദി അറേബ്യയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു.
കൃഷ്ണകുമാറിന്റെ ഭാര്യ റീന റിയാദിലെ ഇന്ത്യൻ എംബസി സ്കൂൾ അധ്യാപികയും അറിയപ്പെടുന്ന നൃത്താധ്യാപികയും ആണ്. ദന്ത ഡോക്ടറായ മകൾ കൃപ ഭർത്താവുമൊത്തു യു.കെയിലാണ്. മകൻ കൃതാർഥ് ഓഡിയോളജിസ്റ്റാണ്. മുൻ കാലങ്ങളിലേതുപോലെ തന്നെ അംഗങ്ങളുടെ ഉന്നമനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയായിരിക്കും താനും പ്രവർത്തിക്കുക യെന്ന് കൃഷ്ണകുമാർ അറിയിച്ചു. ഷെറിൻ മുരളി ജനറൽ സെക്രട്ടറിയായും ഷാഹിദ് അറക്കൽ ട്രഷററായും തുടരും.
തെരഞ്ഞെടുപ്പ് യോഗത്തിന് നിലവിലെ പ്രസിഡൻറ് ഗിരിജൻ അധ്യക്ഷത വഹിച്ചു. സുരേഷ് ശങ്കർ സ്വാഗതവും ഷാഹിദ് അറക്കൽ യോഗത്തിന് നന്ദിയും പറഞ്ഞു. ശങ്കര വാര്യർ, ബഷീർ വാടാനപ്പള്ളി, സന്തോഷ്, പങ്കജാക്ഷൻ, അരുണൻ, സൂരജ് എന്നിവർ പുതിയ പ്രസിഡൻറിന് ആശംസകൾ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.