പീസ്‌ റേഡിയോ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ടെലി ക്വിസില്‍ വിജയികളായവര്‍ക്ക് അബ്​ദുല്‍ ജബ്ബാര്‍ അബ്​ദുല്ല മദീനി സമ്മാന വിതരണം നടത്തുന്നു

സുദൃഢമായ അയല്‍പക്കബന്ധം വിശ്വാസിയുടെ അലങ്കാരം -ഇസ്​ലാഹി സംഗമം

ദമ്മാം: വ്യക്തി ജീവിതത്തില്‍ വിശുദ്ധി കാത്ത് സൂക്ഷിക്കുന്നതോടൊപ്പം സമൂഹ ജീവിതത്തിലും വിശ്വാസിക്ക് നിരവധി ബാധ്യതകള്‍ ഉണ്ടെന്നും ദമ്മാം ഇസ്​ലാമിക്​ കള്‍ച്ചറല്‍ സെൻറര്‍ മലയാള വിഭാഗം പ്രബോധകന്‍ അബ്​ദുല്‍ ജബ്ബാര്‍ അബ്​ദുല്ല മദീനി പറഞ്ഞു. 'ഇസ്​ലാം ഗുണകാംക്ഷയാണ്' എന്ന പ്രമേയത്തില്‍ കിഴക്കന്‍ പ്രവിശ്യാ ഇസ്​ലാഹീ കാമ്പയി​െൻറ ഭാഗമായി ദമ്മാം ഇന്ത്യന്‍ ഇസ്​ലാഹി സെൻറര്‍ ഓഡിറ്റോറിയത്തില്‍ 'അയല്‍വാസികളോടുള്ള ഗുണകാംക്ഷ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാരത്രീക ലോക വിജയത്തിന്​ വിശ്വാസികള്‍ക്ക് സ്വര്‍ഗ പ്രവേശന നിബന്ധനകള്‍ക്ക് വരെ നിദാനമാകുന്ന ഒന്നാണ് സുദൃഡമായ അയല്‍പക്കബന്ധമെന്നും അത് വിശ്വാസിക്ക് അലങ്കാരമാണെന്നും ഇസ്​ലാമിക പ്രമാണങ്ങള്‍ ഉദ്ധരിച്ചു സദസിന്​ ബോധനം നല്‍കി. അയല്‍വാസികള്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ മാനുഷികപരമായി മാത്രമാണ് ഖുര്‍ആനും നബിചര്യയും പകര്‍ന്നു നല്‍കുന്നതെന്നും അത് മനസിലാക്കി അയല്‍പക്ക ബന്ധങ്ങള്‍ ഊഷ്മളമായി നില നിര്‍ത്താന്‍ വിശ്വാസ സമൂഹം തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പീസ്‌ റേഡിയോ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ടെലി ക്വിസില്‍ വിജയികളായ അമാനി മുഹമ്മദ് റമീസ്, മുഹമ്മദ് നാഫി, കെ.എസ്. ആയിശ എന്നിവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങൾ വിതരണം ചെയ്​തു. നൗഷാദ് ക്വാസിം ആമുഖ പ്രഭാഷണം നിർവഹിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.