ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. റീജനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ദേശീയപതാക ഉയർത്തി. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരും തള്ളിപ്പറഞ്ഞവരും അംഗീകരിക്കാത്തവരും അഭിനവ രാജ്യസ്നേഹികളായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് വിരോധാഭാസമാണെന്ന് ബിജു കല്ലുമല പറഞ്ഞു. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽനിന്ന് വെട്ടിമാറ്റുന്ന ഫാഷിസ്റ്റ് ഭരണകൂടം ബ്രിട്ടീഷുകാരുടെ ഭീഷണികൾക്ക് വഴങ്ങി മാപ്പെഴുതിക്കൊടുക്കുകയും ദാസ്യപ്പണിയെടുക്കുകയും ചെയ്ത വി.ഡി സവർക്കറിനെപ്പോലെയുള്ളവരെ സ്വാതന്ത്ര്യസമര സേനാനികളായി അവതരിപ്പിക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
രമേശ് പാലക്കാട്, ഹനീഫ് റാവുത്തർ, പി.കെ. അബ്ദുൽ ഖരീം, രാധിക ശ്യാംപ്രകാശ്, തോമസ് തൈപ്പറമ്പിൽ, ശ്യാംപ്രകാശ്, ഗഫൂർ വടകര, ടെന്നിസ് മണിമല, ജോണി പുതിയറ, ഹമീദ് മരക്കാശ്ശേരി, ടി.പി. റിയാസ്, അഷ്റഫ് കാഞ്ഞിരക്കുന്നൻ, അബ്ദുൽ അസീസ്, നിഹാൽ അഹമ്മദ്, ഏയ്ഞ്ചൽ സാറാ തോമസ്, ബേബി ആമിർ അഹമ്മദ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ദേശീയഗാനത്തോടെ സമാപിച്ച പരിപാടിക്ക് ജനറൽ സെക്രട്ടറി ഇ.കെ. സലീം സ്വാഗതവും ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.