ദമ്മാം: രാഹുൽ ഗാന്ധിക്കെതിരായ നടപടികളിൽ പ്രതിഷേധിച്ച് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ‘സത്യമേവ ജയതേ’എന്ന പേരിൽ നടന്ന പരിപാടിയിൽ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം അഹമ്മദ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.
സി. അബ്ദുൽ ഹമീദ് (ഒ.ഐ.സി.സി), മുഹമ്മദ് കുട്ടി കോഡൂർ (കെ.എം.സി.സി), നൗഷാദ് അകോലത്ത് (നവോദയ), ഷാജി മതിലകം (നവയുഗം), കെ.എം. ബഷീർ (തനിമ), ആൽബിൻ ജോസഫ് (ലോക കേരളസഭ), പി.എ.എം. ഹാരിസ് (മാധ്യമ പ്രവർത്തകൻ), അൻവർ ഷാഫി (തനിമ), മുഹമ്മദ് നജാത്തി (കോടതി പരിഭാഷകൻ), അബ്ദുൽ റഹീം തിരൂർക്കാട് (പ്രവാസി), മാത്തുക്കുട്ടി പള്ളിപ്പാട് (നന്മ സാംസ്കാരിക വേദി), ഹനീഫ് റാവുത്തർ (ഒ.ഐ.സി.സി) തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇ.കെ. സലിം സ്വാഗതവും ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.