ദമ്മാം, ഖതീഫ്, താഇഫ് എന്നിവിടങ്ങളിൽ വൈകിട്ട് മൂന്ന് മുതൽ കർഫ്യൂ

റിയാദ്: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന ദമ്മാം, ഖതീഫ് എന്നിവിടങ്ങളിലും താഇഫിലും കര്‍ഫ്യൂ സമയം നീട്ടി. ഇന്നു വൈകീട്ട് മൂന്നിന് കര്‍ഫ്യൂ ആരംഭിക്കും. രാവിലെ ആറ് വരെ തുടരും.

ഈ സമയം മുതല്‍ പുറത്തിറങ്ങാന്‍ പാടില്ല. നേരത്തെ നിബന്ധകളോടെ കര്‍ഫ്യൂവില്‍ നല്‍കിയ ഇളവുകള്‍ തുടരും. ജനങ്ങള്‍ നിര്‍ദേശം പാലിക്കണമെന്നും ലംഘിച്ചാല്‍ പിഴയും ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കര്‍ഫ്യൂ രാജ്യത്ത് തുടരുന്ന ദിവസങ്ങളത്രയും ഈ നിയമം ബാധകമാണ്.

നിലവില്‍ റിയാദ്, ജിദ്ദ, മക്ക, മദീന ഗവര്‍ണറേറ്റുകളിലാണ് മൂന്ന് മണി കര്‍ഫ്യൂ ബാധകം. ഇതില്‍ മക്കയിലും മദീനയിലും ഇന്നലെ മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

ബാക്കിയുള്ള നഗരങ്ങളിലും പ്രവിശ്യകളിലും നേരത്തെയുള്ളതു പോലെ വൈകീട്ട് ഏഴ് മണി മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. ഈ സമയം ഓരോ മേഖലയിലേയും സ്ഥിതിക്കനുസരിച്ചാണ് മന്ത്രാലയം മാറ്റുന്നത്.

Tags:    
News Summary - Dammam, Qatif and Taif Curfew Starts Today 3 P.M -Gulf bews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.