????????? ???????, ?????? ??????

രണ്ട്​ ആ​ല​പ്പു​ഴ സ്വ​ദേ​ശികൾ റി​യാ​ദി​ൽ മ​രി​ച്ചു

റി​യാ​ദ്​: മ​ല​യാ​ളി​യെ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ചാ​രും​മൂ​ട് സ്വ​ദേ​ശി ക​ണ്ണി​ലേ​ത്ത് വീ​ട്ടി​ൽ ദി​ലീ​പ് കു​മാ​റി​നെ​യാ​ണ്​ (48) റി​യാ​ദ്​ മ​ല​സി​ലെ റ​ബു​അ റോ​ഡി​ലു​ള്ള താ​മ​സ​സ്ഥ​ല​ത്ത്​ ക​സേ​ര​യി​ൽ ഇ​രു​ന്ന്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് അ​റി​യു​ന്നു. 
പൊ​ലീ​സ് എ​ത്തി നി​യ​മ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ശു​മൈ​സി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പി​താ​വ്: മാ​ധ​വ​ൻ. മാ​താ​വ്: ജ​ഗ​ദ​മ്മ. ഭാ​ര്യ: ജൂ​ലി. മ​ക​ൾ: മീ​ര.

റിയാദ്: ഹൃദയാഘാതംമൂലം ആലപ്പുഴ സ്വദേശി റിയാദിൽ മരിച്ചു. കല്ലിശ്ശേരി പ്രയാർ മൂത്തേടത്ത് കണിപ്പറമ്പിൽ എം. വർഗീസി​​െൻറ മകൻ മാത്യു വർഗീസാണ്​ (ജിജി^49) മരിച്ചത്​. റിയാദിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരനായിരുന്നു. ശനിയാഴ്​ച പുലർച്ച നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെവച്ച് മരിക്കുകയുമായിരുന്നു. ഭാര്യ: ഷീജ. മക്കൾ: സ്​റ്റെഫി, സ്​റ്റിജോ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - death news-dileepkumar-mathew vargheese-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.