ജിദ്ദ: സൗദിയിൽ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജിദ്ദയിലെ ഹംദാനിയയിൽ ജോലി സ്ഥലത്തു വെച്ച് ഷോക്കേറ്റ് മരിച്ചത്. മീറ്റർ ബോക്സിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന വയറിൽ നിന്നാണ് ഷോക്കേറ്റത്. ഭാര്യ: അംന. മകൻ: അമിൻ ഷാൻ.
മൃതദേഹം ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റൽ (അൽ ഹംറ)ലാണുള്ളത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് നേതാക്കളായ ജലീൽ ഒഴുകൂർ, മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.