പ്രവാസി നാട്ടിൽ നിര്യാതനായി

ജുബൈൽ: ജുബൈലിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്​തിരുന്ന മുവാറ്റുപുഴ സ്വദേശി ചിലവ് പുത്തൻ വീട്ടിൽ യൂസുഫ് മൗലവി (45) നാട്ടിൽ നിര്യാതനായി. പ്രമേഹവും മറ്റു ശാരീരിക അസ്വസ്ഥകളും മൂലം 10 ദിവസം മുമ്പാണ് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് തിരിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രോഗം മൂർഛിക്കുകയും ശനിയാഴ്​ച രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു. ജന്മ നാട്ടിൽ ഖബറടക്കം നടത്തി. തബ്​ലീഗ്​ ജമാഅത്ത്​ പ്രവർത്തകൻ ആയിരുന്നു.


Tags:    
News Summary - death news jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.