ദമ്മാം: സൗദിയിൽ ജുമുഅ നമസ്കാരമൊഴികെയുള്ള പ്രാർഥന സമയങ്ങളിൽ വാണിജ്യസ്ഥാപനങ്ങളും കടകളും അടക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന ആവശ്യത്തിന്മേൽ ശൂറാ കൗൺസിൽ നിശ്ചയിച്ചിരുന്ന വോട്ടിനിടൽ മാറ്റിവെച്ചു. ശൂറാ അംഗങ്ങളിൽ ചിലർ ഉന്നയിച്ച ഈ ആവശ്യം തിങ്കളാഴ്ച വോട്ടിനിടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും പഠനങ്ങളും നടത്തി ആഴത്തിലുള്ള വ്യക്തത വരുത്തുന്നതിനാണ് വോട്ടിനിടൽ നീട്ടിവെച്ചത്.
കാലങ്ങളായി സൗദിയിൽ നിലവിലുള്ളതാണ്, നമസ്കാരസമയത്ത് രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളും അടക്കണമെന്ന വ്യവസ്ഥ. ഇത് അവസാനിപ്പിക്കണമെന്നാണ് ശൂറയുടെ മുന്നിലെത്തിയ ശിപാർശ. എന്നാൽ, ഇസ്ലാമിക പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ തേടുകയും ഈ വിഷയത്തിെൻറ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളെ കുറിച്ച് കൂടുതൽ പഠനം നടത്തുകയും േവണമെന്ന നിർദേശത്തോടെയാണ് വോട്ടിനിടൽ മാറ്റിവെച്ചത്. ശൂറ അംഗങ്ങളായ അതാ അൽ സുബൈതി, ഡോ. ഫൈസൽ അൽ ഫാദിൽ, ഡോ. ലത്തീഫ അൽ ഷാലൻ, ഡോ. ലത്തീഫ അൽ അബ്ദുൽകരീം എന്നിവരാണ് ശിപാർശ സമർപ്പിച്ചത്.
ബന്ധപ്പെട്ട ഏജൻസികളുടെ സഹകരണത്തോടെ, ഗ്യാസ് സ്റ്റേഷനുകളും ഫാർമസികളും ഉൾപ്പെടെയുള്ള വാണിജ്യസ്ഥാപനങ്ങളെ വെള്ളിയാഴ്ച ഒഴികെ ദൈനംദിന പ്രാർഥനാസമയങ്ങളിൽ അടയ്ക്കാൻ നിർബന്ധിക്കരുതെന്നാണ് ഇൗ അംഗങ്ങൾ ആവശ്യപ്പെടുന്നത്.
നിരവധി തെളിവുകളുടെയും ന്യായീകരണങ്ങളുടെയും പിൻബലത്തോടെയാണ് നിർദേശം സമർപ്പിച്ചിട്ടുള്ളത്. ഹജ്ജ് ഭവനസേവന സമിതിയുടെ മറ്റൊരു ശിപാർശയും വോട്ടിനിടുന്നത് മാറ്റിവെച്ചിട്ടുണ്ട്.
അതേസമയം, പുകയില ഉൽപന്നങ്ങളുടെമേൽ ചുമത്തപ്പെട്ട അധിക നികുതി 10 ശതമാനമായി കുറക്കണമെന്ന ശിപാർശ മുഴുവൻ അംഗങ്ങളുടെയും എതിർപ്പിെന തുടർന്ന് തള്ളി. ഉയർന്ന നികുതി അതിെൻറ അധിക വ്യാപനത്തെ പരിമിതപ്പെടുത്തുമെന്നായിരുന്നു ഈ ശിപാർശയെ തള്ളിക്കളയാൻ ഉയർത്തപ്പെട്ട വാദം.
അതിശക്തമായ തീരുമാനങ്ങളിലൂടെ ആധുനികതയിലേക്ക് കരുതലോടെ ചുവടുവെക്കുന്ന സൗദിയിൽ വിപ്ലവകരമായ ചിന്തയായാണ് നമസ്കാര സമയത്ത് കടകൾ അടക്കരുത് എന്ന ആവശ്യം ചർച്ച ചെയ്യപ്പെട്ടത്. അതുകൊണ്ടുതെന്ന അതിെൻറ മേലുള്ള ശൂറാ തീരുമാനം എന്താണെന്നറിയാൻ ഏറെ ആകാംക്ഷയോടെയാണ് പ്രവാസിസമൂഹം ഉൾപ്പെടെ രാജ്യവാസികൾ കാത്തിരിക്കുന്നത്.
പ്രവാചകചര്യകളിലോ ഇസ്ലാമിക രീതികളിലോ പരിചയമില്ലാത്ത ഒന്നാണിതെന്നാണ് ഈ ആവശ്യം ഉയർത്തിയവർ മുന്നോട്ടുവെക്കുന്ന പ്രധാന വാദം. അറബ്, ഇസ്ലാമിക ലോകത്തെ മറ്റേതൊരു രാജ്യത്തും നിലവിലില്ലാത്ത ഇത് സൗദിയിൽ മാത്രമാണുള്ളത്. ഒരു അപൂർവ സമ്പ്രദായമായി ഏതാനും പതിറ്റാണ്ടുകളായി പ്രാർഥനാസമയങ്ങളിൽ കടകൾ അടക്കുന്നത് സൗദിയിൽ നിലവിലുണ്ട്. ഒരു സർക്കാർ ഏജൻസി നടത്തിയ ഇജ്തിഹാദിെൻറ (നിയമപരമായ വിഷയത്തിൽ സ്വതന്ത്രമായ ന്യായവാദം) അടിസ്ഥാനത്തിലാണ് ഈ സംവിധാനം രാജ്യത്ത് നിലവിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.