അറാർ: പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് വടക്കൻ സൗദി നഗരമായ അറാറിൽ കുതിരപ്പട മാർച്ച് നടന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ നോർത്തേൺ ബോർഡേഴ്സ് റീജനൽ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.
അറബ് യുവാക്കളെ കുതിരപ്പടയിലേക്ക് ആകർഷിക്കാനും കുതിരപ്പടയിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി നടത്തിയ പ്രദർശനത്തിന് സുരക്ഷാ പട്രോളിങ്ങുകളുടെയും സൗദി റെഡ് ക്രസൻറ് അതോറിറ്റിയുടെ പ്രാദേശിക ബ്രാഞ്ചിന്റെയും സഹകരണം ഉണ്ടായിരുന്നു. ദേശീയ പാരമ്പര്യങ്ങളിൽ അഭിമാനിക്കുന്ന ഒരു തലമുറയിൽ ദേശീയ സ്വത്വം വളർത്താനും ജനകീയ പൈതൃകത്തിന്റെ മൂല്യം പ്രോത്സാഹിപ്പിക്കാനും ഇത്തരം പ്രദർശന പരിപാടികൾ സഹായിക്കുമെന്ന് മേഖലയിലെ മന്ത്രാലയത്തിന്റെ ബ്രാഞ്ച് ഡയറക്ടർ ജനറൽ ഖാലിദ് അൽ റുമൈഖാനി പറഞ്ഞു. രാജ്യത്തിന്റെ സ്വത്വത്തിന്റെയും സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും അവിഭാജ്യ ഘടകമായ കുതിരപ്പട സൗദിയുടെ ചരിത്രത്തിൽ ഏറെ മൂല്യവും പ്രാധാന്യവും നൽകുന്നതാണെന്ന് അൽ-റുമൈഖാനി പറഞ്ഞു. കുതിരസവാരിയുടെ മേഖലയിൽ കൂടുതൽ വികസനത്തിന് പരിപാടി ഏറെ ഫലം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.