ജിദ്ദ: സൗദിയുടെ തെക്കൻ മേഖലയിലേക്ക് ഹൂതികൾ വിക്ഷേപിച്ച ഒമ്പതു ഡ്രോണുകൾ പ്രതിരോധിച്ച് നശിപ്പിച്ചതായി സൗദി സഖ്യസേന അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു ആറു ഡ്രോണുകൾ കൊണ്ടുള്ള ആക്രമണം. ശേഷം മറ്റ് മൂന്ന് ഡ്രോണുകളും തടഞ്ഞ് നശിപ്പിക്കുകയായിരുന്നു. തെക്കൻ, മധ്യ, കിഴക്കൻ മേഖലകളെ ലക്ഷ്യം വെച്ച് ഹൂതികൾ തങ്ങളുടെ ആക്രമണം തുടരുകയാണ്. രാജ്യത്തെ സിവിലിയന്മാരെയും വസ്തുക്കളെയും ഊർജ സ്രോതസ്സുകളെയും ബോധപൂർവം ലക്ഷ്യമിടുന്ന ശത്രുതാപരമായ ശ്രമങ്ങളാണ് ഹൂതികൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഹൂതികളുടെ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര നിലപാടും സഹകരണവും പ്രതീക്ഷിക്കുന്നതായി സഖ്യസേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.