?????? ??????? ???????????????????

പ്രമേഹ സമ്മേളനം ശ്രദ്ധേയമായി

മനാമ: ബഹ്​റൈനിൽ നടന്ന ദ്വദിന പ്രമേഹ രോഗ സമ്മേളനം വേറിട്ടതായി. ലോകമെങ്ങും മനുഷ്യർ ദിനംപ്രതി പ്രമേഹത്തിന്​ അ ടിപ്പെടുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട പ്രതി​േരാധ നടപടികളെക്കുറിച്ച്​ സമ്മേളനം ഗൗരവമായി ചർച്ച നടത്തി. പാര മ്പര്യം, ജീവിതശൈലികൾ എന്നിവ കൊണ്ടാണ്​ പ്രമേഹം വരുന്നത്​. എന്നാൽ ജീവിത ശൈലിയുടെ പേരിൽ ഇന്ന്​ നിരന്തരം രോഗബാധിതർ വർധിക്കുന്നു. ഇൗ സാഹചര്യത്തിൽ ശക്തമായ ബോധവത്​ക്കരണം ആവശ്യമാണെന്നും കൊഴുപ്പും അതിമധുരവും കലർന്ന ഭക്ഷണം ഒഴിവാക്കുകയും നിത്യവ്യായാമം ചെയ്യാനും സമ്മേളനം ആഹ്വാനം ചെയ്​തു. ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന സമ്മേളനത്തില്‍ ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു.

രാജ്യത്ത് ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത് ആരോഗ്യ മേഖലക്ക് കരുത്ത് പകരുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആരോഗ്യബോധവത്​ക്കരണ രംഗത്തും പ്രമേഹത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിലും ബഹ്​റൈൻ മുമ്പന്തിയിലാണെന്നും ഡോ. ശൈഖ് മുഹമ്മദ് വിശദീകരിച്ചിരുന്നു. ബഹ്റൈനടക്കമുള്ള ജി.സി.സി രാഷ്​ട്രങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 500 ലധികം പേരാണ് സമ്മേളനത്തില്‍ സംബന്ധിച്ചത്. പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് പ്രഥമ സമ്മേളനമാണ് ബഹ്റൈനില്‍ നടന്നത്​.

Tags:    
News Summary - diabetics-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.