ദമ്മാം: കാല്പന്ത് പ്രേമികള്‍ക്ക് കളിയാരവത്തിന്റെ ദിനങ്ങള്‍ സമ്മാനിക്കുന്ന കാക്കു സേഫ്റ്റി ഡിഫ സൂപ്പര്‍ കപ്പ് ഫുട്ബാൾ മേളക്ക് ദഹ്റാന്‍ എക്സ്പോക്ക് സമീപമുള്ള അല്‍ യമാമ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ തുടക്കം. ദമ്മാം ഇന്ത്യന്‍ ഫുട്ബാൾ അസോസിഷന്റെ(ഡിഫ) 15ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഫുട്ബാൾ മേള സംഘടിപ്പിച്ചിരിക്കുന്നത്. ദമ്മാം ഗവര്‍ണറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് തമീം അല്‍ ദോസരി കിക്കോഫ് നിർവഹിച്ചു.
സൗദി ക്ലബായ സൂണ്‍ ഗോള്‍ ക്ലബ് മാനേജര്‍ ഈസ അല്‍ നാസ്, സൗദി ബ്ലോഗര്‍ മിസ്ഫര്‍ അല്‍ ഗാംദി, ജാസിം അബ്ദുല്‍ അസീസ് അല്‍ സഫ്റാന്‍ (അല്‍ യമാമ യൂനിവേഴ്സിറ്റി), മുബാറക്ക് കാക്കു, നൗഷാദ് ഇരിക്കൂര്‍, രാജു കെ. ലുക്കാസ്, ഷബീര്‍ ചാത്തമംഗലം, അഷ്റഫ് ആലുവ, സിദ്ദീഖ് പാണ്ടികശാല, ബാവ സിന്ദാല്‍ അറേബ്യ, ഡോ. എം.കെ. മുഫ്ലിഹ്, ബലൈറ്റന്, വില്‍ഫ്രഡ് ആൻഡ്രൂസ്, സക്കീര്‍ വള്ളക്കടവ് എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.
ഡിഫ ആക്ടിങ് പ്രസിഡൻറ് ഷഫീര്‍ മണലൊടി, ടൂര്‍ണമെൻറ് കമ്മിറ്റി ചെയര്മാന് മുജീബ് കളത്തില്‍, ജനറൽ കണ്‍വീനര്‍ റഫീഖ് കൂട്ടിലങ്ങാടി എന്നിവര്‍ ചേര്‍ന്ന് അതിഥികളെ സ്റ്റേഡിയത്തില്‍ സ്വീകരിച്ചു. ഉദ്ഘാടന മത്സരത്തില്‍ സ്പോര്‍ട്ടിങ് ഖാലിദിയ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് സി.എസ്.സി സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ ദല്ലാ എഫ്.സി, ഫോര്‍സ എഫ്.സിയേയും മുന്നാമത്തെ മത്സരത്തില്‍ ദമ്മാം സോക്കര്‍ കോര്‍ണിഷ് സോക്കര്‍ മൂന്ന് ഗോളുകള്‍ക്ക് ദമ്മാം സോക്കറിനേയും പരാജയപ്പെടുത്തി. ജിഫിന് (സ്പോര്‍ട്ടിങ്), അസീം (ദല്ല എഫ്.സി), കമാല്‍ (കോര്‍ണിഷ് സോക്കര്‍) എന്നിവരെ മത്സരങ്ങളിലെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. വിജയികള്‍ക്ക് കാക്കു സേഫ്റ്റി നല്കുന്ന ട്രോഫിയും റണ്ണേഴ്സിന് റാഡിക്സ് ഗ്രൂപ് നല്കുന്ന ടോഫിയും കാലക്സ് സമ്മാനിക്കുന്ന പ്രൈസ് മണി ഇരു വിജയികള്‍ക്കും സമ്മാനിക്കും. ജൂലൈ 19ന് മേളയുടെ കലാശപ്പോരാട്ടം നടക്കും. റാസിഖ് വള്ളിക്കുന്ന്, എന്‍.പി. സുനീര്‍, ഫസല്‍ ജിഫ്രി, റഷീദ് ചേന്ദമംഗല്ലൂര്‍, ആശി നെല്ലിക്കുന്ന് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.