ദമ്മാം: ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഡിഫ) സംഘടിപ്പിക്കപ്പെടുന്ന 'ഡിഫ സൂപ്പർ കപ്പ് 2022' ടൂർണമെന്റ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ വെള്ളിയാഴ്ച. ആദ്യ ക്വാർട്ടർ ഫൈനലിൽ ജുബൈൽ എഫ്.സി മഡ്രിഡ്, എഫ്.സിയുമായി മാറ്റുരക്കുമ്പോൾ രണ്ടാം ക്വാർട്ടർ പോരാട്ടത്തിൽ ഗാലോപ്പ് യുനൈറ്റഡ് എഫ്.സി, യൂത്ത് ക്ലബ് അൽഖോബാറുമായി ഏറ്റുമുട്ടും. മൂന്നാം ക്വാർട്ടർ മത്സരത്തിൽ എഫ്.സി ദമ്മാമും ഇ.എം.എഫ് റാക്കയും നേർക്കുനേർ പൊരുതുമ്പോൾ അവസാന ക്വാർട്ടർ ഫൈനലിൽ ബദർ എഫ്.സിയും സൽക്കാര റസ്റ്റാറന്റ് മലബാർ യുനൈറ്റഡ് എഫ്.സിയും തമ്മിൽ പടപൊരുതും.
ഡിഫ സൂപ്പർ കപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങളിൽ സി. അബ്ദുൽ ഹമീദ്, യൂസുഫ് ശൈഖ്, അബ്ദുൽ റസാഖ്, നജീബ് അരഞ്ഞിക്കൽ, സി.കെ. ഷഫീഖ്, സുനിൽ മുഹമ്മദ്, നാസർ ഖാദർ, പറമ്പാടൻ വീരാൻകുട്ടി ഹാജി കൊണ്ടോട്ടി, സുബൈർ ഉദിനൂർ, ചന്ദ്രമോഹൻ വേങ്ങര, സി.പി. ഷെരീഫ് ചോല, കെ.പി. ഹുസൈൻ, അവാദ് തെക്കേപ്പുറം, ചന്ദ്രമോഹൻ, വെൽക്കം റഫീഖ്, സമദ് സൽക്കാര എന്നിവർ വിശിഷ്ടാതിഥികളായി സ്റ്റേഡിയത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.