റിയാദ്: പ്രവാസി ലീഗല്‍ സെല്‍ (പി.എല്‍.സി) കേരള ചാപ്റ്റര്‍ കുടിയേറ്റത്തിന്റെ ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ വിഷയങ്ങളിൽ സംഘടിപ്പിക്കുന്ന ചര്‍ച്ച ഓൺലൈനിൽ നടക്കും.
കുടിയേറ്റത്തിന് മുമ്പുള്ള ഘട്ടം, കുടിയേറിയ രാജ്യത്തുള്ള ഘട്ടം, തിരിച്ച് മാതൃരാജ്യത്ത് മടങ്ങിവരുന്ന ഘട്ടം എന്നിങ്ങനെ മൂന്ന് മേഖലകളാണ് ചര്‍ച്ച ചെയ്യുന്നത്. പ്രവാസത്തില്‍ നിയമവിദഗ്ധരുടെ പങ്കും വിശകലനം ചെയ്യും.
ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് ഏഴിനും സൗദി സമയം 4.30നും സൂം പ്ലാറ്റ്ഫോമിലാണ് പരിപാടി. സൂം ഐഡി: 817 6374 0672, പാസ്കോഡ് 05392. മലയാളി കുടിയേറ്റം സമഗ്രവും ആധികാരികവും ശാസ്ത്രീയവുമായി പഠനം നടത്തിയ സാമൂഹിക ശാസ്ത്രജ്ഞനും തിരുവനന്തപുരം സെൻറര്‍ ഫോര്‍ ഡെവലപ്മെൻറ് സ്റ്റഡീസ് മുന്‍ പ്രഫസറുമായ ഡോ. ഇരുദയരാജന്‍ വിഷയം അവതരിപ്പിക്കും.
മലയാളിയുടെ കുടിയേറ്റത്തെയും മറ്റ് സാമൂഹിക വിഷയങ്ങളെയും കുറിച്ച് 481ഓളം പ്രബന്ധങ്ങൾ ഡോ. രാജൻ രചിച്ചിട്ടുണ്ട്. റിട്ട. ജഡ്ജും പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ പ്രസിഡൻറുമായ പി. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. സംശയ നിവാരണത്തിനും അവസരം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.