വാക്​സിനെടുത്ത എല്ലാവർക്കും സൗദിയിലേക്ക്​ ഇന്ത്യയില്‍നിന്ന് നേരിട്ട്​ പ്രവേശനം: പ്രചരിക്കുന്നത്​ വ്യാജ വാർത്ത

ജിദ്ദ: വാക്​സിനെടുത്ത എല്ലാവർക്കും ഇന്ത്യയില്‍നിന്ന് സൗദി അറേബ്യയിലേക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ നേരിട്ട്​ പ്രവേശിക്കാമെന്ന നിലയിൽ പ്രചരിക്കുന്നത്​ വ്യാജ വാർത്ത. നേരിട്ടുള്ള വിമാന സർവിസുകള്‍ ആരംഭിക്കുമെന്ന രീതിയിലാണ്​ സമൂഹ മാധ്യമങ്ങളിൽ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്​.

ഇന്ത്യക്ക് പുറമെ, ബംഗ്ലാദേശ്, പാക്കിസ്​താന്‍ എന്നിവിടങ്ങളില്‍നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് നേരിട്ട്​ വരാമെന്നാണ് പ്രമുഖ ഇംഗ്ലീഷ് പത്രത്തി​െൻറ ലോഗോയും പേരും ഉപയോഗിച്ചുള്ള വ്യാജ ട്വീറ്റില്‍ പറയുന്നത്. വാട്​സ്​ആപ്പ്​​, ഫേസ്​ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലാണ് ഈ വ്യാജ പ്രചാരണം നടക്കുന്നത്.

നിലവിൽ സൗദി അധികൃതർ ഇത്തരത്തിൽ അറിയിപ്പ് പുറത്തുവിട്ടിട്ടില്ല. സൗദിയിൽനിന്ന്​ രണ്ട്​ ഡോസ്​ വാക്​സിനെടുത്തവർക്ക്​ മാത്രമാണ്​ നിലവിൽ നേരിട്ട്​ പ്രവേശനാനുമതി. അല്ലാത്തവർക്ക്​ ഇന്ത്യക്ക് പുറത്ത് 14 ദിവസം താമസിച്ചശേഷമേ സൗദിയിലേക്ക്​ പ്രവേശനാനുമതിയുള്ളൂ.

ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാന സർവിസ് ആരംഭിക്കുന്നതിന് വിദേശ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഉടൻ നീങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

Tags:    
News Summary - Direct entry from Saudi Arabia to all vaccinated people: False news is spreading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.