റിയാദ്: റമദാനിന്റെ മുന്നോടിയായി രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഭക്ഷ്യകിറ്റുകൾ. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദിന്റെ നിർദേശത്തെതുടർന്ന് രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ പരിപാലനത്തിനായുള്ള മന്ത്രാലയത്തിനു കീഴിലെ ജനറൽ അഡ്മിനിസ്ട്രേഷനാണ് റമദാനിലേക്ക് ആവശ്യമായ ഭക്ഷണമുൾപ്പെടെയുള്ള സാധനങ്ങൾ അടങ്ങിയ 7840 കിറ്റുകൾ വിതരണം ചെയ്തത്.
16 വർഷമായി ഒരോ റമദാനിലും രാജ്യത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം കിറ്റുകൾ വിതരണം ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.