റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ റമദാൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു. കോവിഡ് മഹാമാരിക്കാലത്ത് തൊഴിലും ശമ്പളവുമില്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മലാസിലും പരിസര പ്രദേശങ്ങളിലുമുള്ള സ്ത്രീകൾ അടക്കമുള്ള തൊഴിലാളികൾക്കും മറ്റു പ്രവാസികൾക്കും വേണ്ടിയാണ് കേളി ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്നത്.
കേളി മലാസ് ഏരിയയിലെ അംഗങ്ങളുടെയും സമൂഹത്തിലെ പ്രമുഖ വ്യക്തികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇഫ്താർ കിറ്റിന് ആവശ്യമായ വിഭവങ്ങൾ ശേഖരിച്ചത്. ഏരിയ സെക്രട്ടറി സുനിൽ കുമാർ, പ്രസിഡൻറ് ജവാദ് പരിയാട്ട്, കേന്ദ്ര സമിതി അംഗങ്ങളായ സെബിൻ ഇക്ബാൽ, നസീർ, ബ്രാഞ്ച് ആക്ടിങ് കൺവീനർ ഫിറോസ്, അംഗങ്ങളായ റിയാസ്, ഹുസൈൻ, അഷ്റഫ്, രാജീവൻ, മുകുന്ദൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ അൻവർ, റനീസ്, അബ്ദുൽ കരീം, അഷ്റഫ് പൊന്നാനി എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.