ഒ.ഐ.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റിയുടെ അംഗത്വ കാർഡുകളുടെ വിതരണം മുസ്തഫ തുറക്കൽ തൃത്താല, ഷാജു മോൻ അബ്ദുൽ വഹാബിന് അംഗത്വ കാർഡ് കൈമാറി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റിയുടെ അംഗത്വ കാർഡുകൾ വിതരണം ചെയ്തു. മുൻ ജില്ല കമ്മിറ്റി പ്രസിഡന്റും സീനിയർ നേതാവുമായ മുസ്തഫ തുറക്കൽ തൃത്താല, ഷാജു മോൻ അബ്ദുൽ വഹാബിന് അംഗത്വ കാർഡ് കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മറ്റു അംഗങ്ങളായ ജിദ്ദേശ് എറകുന്നത്ത്, മുജീബ് തൃത്താല, മുജീബ് മൂത്തേടത്ത്, ഷാനവാസ് ഓലവക്കോട്, രവികുമാർ പാലക്കാട്, ആസിഫ്ഖാൻ പട്ടാമ്പി, റഫീഖ് മണ്ണാർക്കാട്, ശിഹാബ് കറുകപുത്തൂർ എന്നിവർ പങ്കെടുത്തു. കെ.പി.സി.സി നിർദേശ പ്രകാരം ആദ്യഘട്ടത്തിൽ നടന്ന അംഗത്വ കാമ്പയിനിൽ ജില്ലയിൽനിന്നും 80 അംഗങ്ങളെ ചേർത്ത കാർഡുകളാണ് വിതരണം ചെയ്തത്. രണ്ടാംഘട്ട കാമ്പയിന് ഇതിനകം തുടക്കം കുറിച്ചതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.