മദീനയിൽ തീർഥാടകർക്ക് നഗരസഭയുടെ കുട വിതരണം

കത്തുന്ന ചൂടിൽ തണലായി മദീനയിൽ കുട വിതരണം

മദീന: കത്തുന്ന ചൂടിൽ തണലായി തീർഥാടകർക്ക് മദീന നഗരസഭയുടെ കുട വിതരണം. അന്തരീക്ഷത്തിലെ താപനില ഉയർന്ന സാഹചര്യത്തിലാണ് മദീന നഗരസഭക്ക് കീഴിലെ സന്നദ്ധസംഘങ്ങൾ മസ്ജിദുന്നബവിയിൽ എത്തുന്നവർക്ക് കുടകൾ വിതരണം ചെയ്തത്.

സാമൂഹിക സംരംഭങ്ങളെ പിന്തുണക്കുന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് കുട വിതരണമെന്ന് നഗരസഭ അധികൃതർ പറഞ്ഞു. ഹറമിനടുത്ത് പല സ്ഥലങ്ങളിലും കുടകൾ വിതരണം ചെയ്യുന്നതിൽ 63ലധികം സ്ത്രീ-പുരുഷ വളന്റിയർമാർ രംഗത്തുണ്ട്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനായി ഫീൽഡ് സന്ദർശനങ്ങൾ ശക്തമാക്കിയതായും മുനിസിപ്പാലിറ്റി പറഞ്ഞു. 

Tags:    
News Summary - Distribution of umbrellas in Madinah for shade in the scorching heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.