ദമ്മാം: അഞ്ച് മാസം മുമ്പ് ദമ്മാമിൽ മരിച്ച അച്ഛനെ കുറിച്ച് കുഞ്ഞു ദിയ ഇപ്പോഴും അമ്മയോട് ചോദിക്കുന്നു, പപ്പയെന്താ വിളിക്കാത്തത്, എന്താ ചാറ്റ് ചെയ്യാത്തത്, എപ്പഴാ നാട്ടിലേക്ക് വരിക.... ക്രിസ്മസിന് സമ്മാനം അയക്കുമെന്ന് പറഞ്ഞിട്ടും അയച്ചില്ലല്ലോ പപ്പ... മകളുെട ചോദ്യങ്ങൾക്ക് മുന്നിൽ നിസ്സഹായായി കണ്ണീരണിഞ്ഞ് നിൽക്കുകയാണ് മേരി ഷെറിൻ. ദിയ കളിചിരി തുടങ്ങിയപ്പോഴേക്കും ഗൾഫിലേക്ക് വിമാനം കയറിയതിൽ പിന്നെ ദിവസവും വിളിക്കാറുണ്ടായിരുന്നു അച്ഛൻ. കഴിഞ്ഞ ക്രിസ്മസിന് അവൾക്ക് അയക്കാൻ വാങ്ങിവെച്ച സമ്മാനങ്ങളുടെ ഫോേട്ടാ വാട്സ് ആപിൽ കണ്ടതാണ്. സമ്മാനവും ലഭിച്ചില്ല. പപ്പയുടെ വിളിയുമെത്തിയില്ല. പണ്ടത്തെ വോയ്സ് ചാറ്റിങ് മാത്രം കേൾപ്പിച്ച് അവളെ ആശ്വസിപ്പിച്ചു നോക്കും. പപ്പ എന്താണ് വിളിക്കാത്തത്, എന്താണ് ചാറ്റ് ചെയ്യാത്തത് എന്നെല്ലാം ചോദിച്ച് അവളെപ്പോഴും പിണങ്ങിക്കരയുന്നു. കഴിഞ്ഞ ഒക്ടോബർ 26^ന് ദമ്മാമിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച് ഇപ്പോഴും സെൻട്രൽ ആശുപത്രി മോർച്ചറിയിൽ കഴിയുന്ന തൃശൂർ സ്വദേശി ബാബു ചിറയത്തിെൻറ മൂന്ന് വയസുകാരി ദിയ റോസ്ലിെൻറ അവസ്ഥയാണിത്. മൈസൂരിലാണ് ദിയയും റോസ്ലിനും സമാനതകളില്ലാത്ത ദുഃഖവും പേറി ജീവിക്കുന്നത്. പ്രയിതമെൻറ മൃതശരീരം എന്ന് നാട്ടിലെത്തുമെന്ന് ഒരു നിശ്ചയവുമില്ല. അഞ്ച് മാസമായി തുടരുന്ന അതിഭീകരമായ അനിശ്ചിതത്വം.
തൃശൂർ കുരിയാച്ചിറ സെൻറ്മേരീസ് സ്ട്രീറ്റിൽ പരേതരായ ലോനപ്പൻ ജോസ്-റോസ്ലി ദമ്പതികളുടെ മകൻ ചിറയത്ത് ബാബുവിനെ (49) 2017 ഒക്ടോബർ 24^ാണ് വീണു പരിക്കേറ്റ നിലയിൽ ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്റ്റെയർകേസിൽ നിന്ന് വീണു എന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. മസ്തിഷ്ക മരണം സംഭവിച്ചതിനാൽ സൗദിയിലെ അവയവദാന വകുപ്പ് നാട്ടിൽ കുടൂംബവുമായി ബന്ധപ്പെട്ട് അവയവദാനത്തിന് അനുമതി വാങ്ങി. 26^ന് ശസ്ത്രക്രിയ നടത്തി അവയവദാനം നടത്തി. സാധാരണ നിയമനടപടികൾ വേഗം പൂർത്തിയാക്കി ഇത്തരം കേസുകളിൽ മൃതദേഹം സർക്കാർ ചെലവിൽ തന്നെ നാട്ടിലയക്കാറാണ് പതിവ്. അവയവ ദാനത്തിന് പാരിതോഷികമായി ആശ്രിതർക്ക് സൗദി സർക്കാർ 50,000 റിയാൽ നൽകും. ബാബുവിെൻറ കാര്യത്തിൽ പക്ഷെ അവയവദാനത്തിന് ശേഷം മരണത്തിൽ ദൂരൂഹതയുയർന്നതാണ് നിയമനടപടികൾ പൂർത്തിയാവാൻ തടസ്സമായത്. പൊലീസിെൻറ സ്പെഷ്യൽ ടീം അന്വേഷണ മേറ്റെടുത്തു. അന്വേഷണത്തെ തുടർന്ന് മൂന്ന് പേർ കസ്റ്റഡിയിലായി. ഇതിൽ ഒരാളെ വിട്ടയച്ചെങ്കിലും രണ്ട് പേർ ജയിലിലാണ്. കേസിെൻറ കൂടുതൽ വിവരങ്ങൾ ഒൗദ്യോഗികമായി പുറത്തുവന്നിട്ടില്ല. മലയാളികളാണ് അറസ്റ്റിലായത്. ആശ്രിതർക്ക് ലഭിക്കേണ്ട 50,000 റിയാലിെൻറ പാരിതോഷികം ജോസ് ബാബുവിെൻറ മകളുടെ പേരിൽ അനുവദിച്ചു കിട്ടിയിട്ടുണ്ട്. സാധാരണ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയാലേ ഇൗ പണം ആശ്രിതരുടെ അക്കൗണ്ടിലേക്ക് മാറ്റു.
അധികം വൈകാതെ നിയമനടപടി പുർത്തിയായി മൃതദേഹം നാട്ടിലെത്തുമെന്നാണ് എംബസിയിൽ നിന്ന് ഞായറാഴ്ച അറിയിച്ചതെന്ന് മൈസൂരിലുള്ള ബാബുവിെൻറ സഹോദരി ഡോ.ഉഷ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ഫോറൻസിക് റിപ്പോർട്ട് പ്രകാരം ബാബുവിെൻറ തലക്ക് പിന്നിൽ മുറിവേറ്റിട്ടുണ്ട്. തലയോട്ടി പൊട്ടിയിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്ന് പൊലീസ് റിപ്പോർട്ട് വന്നാലെ അറിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.