ജുബൈൽ: മക്ക-മദീന പള്ളികളിൽ എത്തുന്ന എല്ലാ സന്ദർശകരും ഈ സ്ഥലങ്ങളുടെ പവിത്രതയെ മാനിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം ആഹ്വാനം ചെയ്തു. തീർഥാടകർ ഫോട്ടോ എടുക്കുന്നതിൽ മുഴുകരുത്. ആരാധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഫോട്ടോ എടുത്താൽതന്നെ ധാർമികത പാലിക്കണം. മറ്റുള്ളവരുടെ അനുമതിയില്ലാതെ അവരുടെ ഫോട്ടോ എടുക്കരുത്. അവരെ ഫ്രെയിമിൽ ഉൾപ്പെടുത്തരുത്. സന്ദർശകർ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതുവഴി തിരക്ക് ഉണ്ടാകുന്നത് ഒഴിവാക്കണം. ഇരുഹറം കാര്യാലയം സന്ദർശകർക്ക് നൽകുന്ന സേവനങ്ങളുടെ സംവിധാനം ഉറപ്പാക്കാൻ ഫീൽഡ് ടൂറുകൾ സംഘടിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.