ജിദ്ദ: ഒന്നര വര്‍ഷം മുമ്പ് ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി എത്തി ദുരിതത്തിലായ പോത്തുകല്ല് സ്വദേശി കുറ്റിയാംമൂച്ചി അബ്ദുസ്സലാം പോത്തുകല്ല് പഞ്ചായത്ത് പ്രവാസി കൂട്ടായ്മ (പോപ്പി)യുടെ സഹായത്തോടെ നാടണഞ്ഞു.
സലാമിനെ സഹായിക്കുന്നതിന് വിവിധ ഘട്ടങ്ങളില്‍ നിരന്തരമായി ഇടപെട്ടതായി സംഘടന അറിയിച്ചു. നാട്ടിലേക്ക് തിരിച്ച സലാമിനുള്ള ടിക്കറ്റ് പോപ്പി ജിദ്ദ കൂട്ടായ്മ നൽകി. ചടങ്ങില്‍ പ്രസിഡൻറ് കെ.ടി ജുനൈസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറും പോപ്പി വെല്‍ഫെയര്‍ ട്രസ്റ്റ് വൈസ് ചെയര്‍മാനുമായ എം. അബ്ദുൽസലാം യാത്രാരേഖകള്‍ കൈമാറി. ജനറല്‍ സെക്രട്ടറി അബൂട്ടി പള്ളത്ത്, ട്രഷറര്‍ എ.പി നജീബ് മുണ്ടേരി, എക്‌സിക്യുട്ടീവ് അംഗങ്ങളായ നിഷാദ് പനങ്കയം, അക്ബര്‍ പൂങ്കുഴി, ഇസ്മായില്‍ പാറക്കല്‍, സുനീര്‍, അസ്ഹര്‍ എന്നിവര്‍ സംബന്ധിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി റിയാസ് അലി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.