ജിദ്ദ: പല രാജ്യങ്ങളിൽ ഇതിനോടകം ആരംഭിച്ച ഡ്രൈവറില്ലാ കാർ ടാക്സി സർവിസ് സൗദിയിലേക്കുമെത്തുന്നു.കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ കമ്പനി, സൗദി റിയൽ എസ്റ്റേറ്റ് വികസന കമ്പനിയായ റെഡ് സീ ഇൻറർനാഷനലുമായി ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു.
രാജ്യത്തുടനീളം ഗ്രീൻ കാറുകളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, നൂതന എയർ ട്രാൻസ്പോർട്ട് സൊലൂഷനുകളും സെൽഫ് ഡ്രൈവിങ് കാറുകളും നൽകുന്നതിന് പുറമെ സൗദി അറേബ്യയിൽ ഇലക്ട്രിക്, ഹൈഡ്രജൻ കാറുകൾ പരീക്ഷിക്കാൻ രണ്ടു കമ്പനികളും ലക്ഷ്യമിടുന്നു.
കഴിഞ്ഞ വർഷം ഹ്യൂണ്ടായ് മോട്ടോർ കമ്പനി സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടുമായി സംയുക്ത സംരംഭ കരാർ പ്രഖ്യാപിച്ചിരുന്നു.
കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ കാറുകൾ നിർമിക്കാനുള്ള സമ്പൂർണ ഫാക്ടറി അടുത്ത വർഷം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് പ്രാദേശിക തൊഴിലവസരങ്ങൾ നൽകുന്നതിനും രാജ്യത്തെ ഓട്ടോമോട്ടിവ് വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനും ഏറെ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.