റിയാദ്: 34 വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം വെളിയൻകോട് സ്വദേശി അഷ്റഫ് അലിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. 1986ൽ സൗദിയിലെത്തി നീണ്ട 34 വർഷം അൽഖറാവി കമ്പനിയുടെ ബ്രാൻഡ് മാനേജറായി ജോലി ചെയ്ത ഇദ്ദേഹത്തിന് കമ്പനിയിലെ ജീവനക്കാരുടെ മലയാളി കൂട്ടായ്മയാണ് യാത്രയയപ്പ് നൽകിയത്.
ദീർഘമായ പ്രവാസത്തിൽ വലിയ സുഹൃത് വലയം സ്വന്തമാക്കിയിട്ടുള്ള അഷ്റഫ് കമ്പനിയുടെ വളർച്ചയിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. സമീറ അഷ്റഫാണ് ഭാര്യ. ശബ്നം സിദ്ദീഖ്, തസ്നീം അഷ്റഫ്, ആയിഷ സഹ്റ, ഇൽഹാം അഷ്റഫ് എന്നിവർ മക്കളും സിദ്ദീഖ് അലി, നിസാർ എന്നിവർ മരുമക്കളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.