റിയാദ്: കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ‘പ്രവാസികളുടെ ഇ. അഹമ്മദ്’ എന്ന ശീർഷകത്തിൽ ഇ. അഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭയിൽ പങ്കെടുക്കുമ്പോഴും ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രിയായി തന്റേതായ നയതന്ത്ര മികവിൽ ലോകത്തോളം വളർന്നപ്പോഴും പ്രവാസികളെയും തന്റെ ചുറ്റുമുള്ളവരെയും ചേർത്തുപിടിച്ച് പ്രത്യേക മമതയും സ്നേഹവും കാണിച്ച മഹാനായ നേതാാവായിരുന്നു ഇ. അഹമ്മദ് എന്ന് ഉദ്ഘാടനം നിർവഹിച്ച സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ പറഞ്ഞു.
റിയാദിലെ വിവിധ സംഘടന പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ മതേതരത്വത്തിന്റെ അംബാസഡറായിരുന്നു ഇ. അഹമ്മദ് എന്നും നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ തന്റെ നിലപാടുകൾ അധികാരികളുടെ മുഖത്ത് നോക്കി അവതരിപ്പിക്കുന്ന അദ്ദേഹത്തെ പോലുള്ള സാമാജികരുടെ കുറവ് നികത്താൻ കഴിയാത്തതാണെന്നും വിവിധ സംഘടനാ പ്രതിനിധികൾ അനുസ്മരിച്ചു. യാകൂബ് തില്ലങ്കേരി അധ്യക്ഷത വഹിച്ചു.
പി.ടി.പി. മുക്താർ സ്വാഗതവും മെഹ്ബൂബ് ചെറിയവളപ്പ് നന്ദിയും പറഞ്ഞു. വി.കെ. മുഹമ്മദ്, യു.പി. മുസ്തഫ, ഉസ്മാൻ അലി പാലത്തിങ്കൽ, ഷുഹൈബ് പനങ്ങാങ്ങര, അബ്ദുല്ല വല്ലാഞ്ചിറ, അഡ്വ. ജലീൽ, ജയൻ കൊടുങ്ങല്ലൂർ, ഉമർ പന്നിയൂർ, ഇബ്രാഹിം സുബ്ഹാൻ, അഷറഫ് വെള്ളെപ്പാടം, സത്താർ താമരത്ത്, റസാഖ് വളക്കൈ, മുജീബ് ഉപ്പട, ഹാഷിം നീർവേലി, സൈഫു വളക്കൈ, അബ്ദുറഹ്മാൻ ഫറോക്ക്, പ്രമോദ് ഇരിക്കൂർ, നാസർ ഹുദവി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.