ജിദ്ദ: സൗദി അറേബ്യയിൽ പുതിയ ഇ-കോമേഴ്സ് സ്ഥാപനങ്ങളുടെ രജിസ്ട്രേഷനിൽ റെക്കോഡ് വർധന രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നു മാസത്തിനിടെ 35,000ത്തിലധികം സ്ഥാപനങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്തത്. ഇതേ കാലയളവിൽ സൗദിയിൽ രജിസ്റ്റർചെയ്ത മൊത്തം സ്ഥാപനങ്ങളുടെ എണ്ണം അരലക്ഷം കവിഞ്ഞതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
35,314 ഇ-കോമേഴ്സ് സ്ഥാപനങ്ങളാണ് സൗദിയിൽ ഈ വർഷം രണ്ടാം പാദത്തിൽ മാത്രം പുതിയതായി രജിസ്റ്റർ ചെയ്തത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 29,000ത്തോളം സ്ഥാപനങ്ങളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്.
മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 21 ശതമാനത്തിെൻറ വർധനയുണ്ടായി. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ 6,000ത്തോളം പുതിയ ഇ-കോമേഴ്സ് സി.ആറുകളും വാണിജ്യ മന്ത്രാലയം അനുവദിച്ചു. അതേസമയം, കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 56,360 ലധികം സ്ഥാപനങ്ങൾ സൗദിയിൽ പുതിയതായി രജിസ്റ്റർ ചെയ്തതായി വാണിജ്യ മന്ത്രാലയത്തിൽനിന്നുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതൽ വാണിജ്യസ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തത് റിയാദിലാണ്. 14,000 സ്ഥാപനങ്ങൾ റിയാദിൽ മാത്രം രജിസ്റ്റർ ചെയ്തു. കൂടാതെ 9,080 സ്ഥാപനങ്ങൾ മക്കയിലും 5,699 സ്ഥാപനങ്ങൾ കിഴക്കൻ പ്രവിശ്യയിലും 1,756 സ്ഥാപനങ്ങൾ മദീനയിലും രജിസ്റ്റർ ചെയ്തതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.