കേ​ളി ‘പ്ര​തീ​ക്ഷ’ പു​ര​സ്‌​കാ​ര വി​ത​ര​ണോ​ദ്ഘാ​ട​നം റി​യാ​ദി​ൽ ന​ട​ന്ന​പ്പോ​ൾ

കേ​ളി ‘പ്ര​തീ​ക്ഷ’ പു​ര​സ്‌​കാ​ര വി​ത​ര​ണോ​ദ്ഘാ​ട​നം റി​യാ​ദി​ൽ ന​ട​ന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തി​​ന്റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം റി​യാ​ദി​ൽ ന​ട​ന്നു. മ​ല​സി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട്, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ളി അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ളു​ടെ​യും പ​ത്താം ക്ലാ​സി​ലും പ്ല​സ്ടു​വി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ തു​ട​ർ​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​വ​ർ​ക്കാ​ണ് കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​ങ്ങ​ളും അ​ട​ങ്ങു​ന്ന കേ​ളി​യു​ടെ ‘പ്ര​തീ​ക്ഷ’ പു​ര​സ്കാ​രം.

റി​യാ​ദി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നും വി​ജ​യം നേ​ടി​യ 14 കു​ട്ടി​ക​ളും കേ​ര​ള​ത്തി​ലെ ഇ​ടു​ക്കി, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ നി​ന്നൊ​ഴി​കെ​യു​ള്ള 12 ജി​ല്ല​ക​ളി​ൽ നി​ന്ന് 223 കു​ട്ടി​ക​ളു​മ​ട​ക്കം പ​ത്താം ക്ലാ​സി​ൽ വി​ജ​യി​ച്ച 128 കു​ട്ടി​ക​ളും പ്ല​സ്-​ടു​വി​ൽ വി​ജ​യി​ച്ച 109 കു​ട്ടി​ക​ളും ഈ ​വ​ർ​ഷം പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി. ഇ​തി​ൽ നാ​ട്ടി​ൽ​നി​ന്നു​ള്ള ഒ​രു വി​ദ്യാ​ർ​ഥി​യു​ൾ​പ്പ​ടെ പ​ത്താം ക്ലാ​സ്​ വി​ജ​യി​ച്ച എ​ട്ട്​ കു​ട്ടി​ക​ളും പ്ല​സ് ടു​വി​ൽ വി​ജ​യി​ച്ച ആ​റ്​ കു​ട്ടി​ക​ളും ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ പു​ര​സ്‌​കാ​ര​ങ്ങ​ൾ സ്വീ​ക​രി​ച്ചു.

പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ റീ​ബ ബി​ജി, എം. ​ദേ​വ​ന​ന്ദ, നേ​ഹ പു​ഷ്പ​രാ​ജ്, അ​യ​ന ഇ​ർ​സ, ഹി​സ്ന ത​സീം, അ​ന​സ ഷെ​റി​ന്‍, ഹ​ന്ന വ​ട​ക്കും​വീ​ട്ടി​ല്‍, ഫാ​ത്തി​മ ഹ​ര്‍ഷാ​ദ്, ആ​മി​ന ന​സീ​ര്‍, ഫി​സ സു​ള്‍ഫി​ക്ക​ര്‍, ഫാ​ത്തി​മ ന​സീ​ര്‍, ആ​ല്‍വി​ന്‍ എം. ​ബെ​ന്നി, അ​ലീ​ന മ​റി​യം പെ​രു​മാ​ള്‍, സി​ദാ​ന്‍ ഷ​മീ​ര്‍ എ​ന്നി​വ​ർ​ക്ക് ര​ക്ഷ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി എ​ന്നി​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

10 കു​ട്ടി​ക​ൾ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സ​മ്മാ​ന​ത്തു​ക കേ​ളി ന​ട​പ്പാ​ക്കു​ന്ന കേ​ര​ള​ത്തി​ലെ ‘ഹൃ​ദ​യ​പൂ​ർ​വം കേ​ളി’ ഒ​രു ല​ക്ഷം പൊ​തി​ച്ചോ​റ് പ​ദ്ധ​തി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു. കേ​ര​ള​ത്തി​ലെ വി​ത​ര​ണം വ​രും ദി​വ​സം അ​ത​ത് ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കും. പു​ര​സ്‌​കാ​ര വി​ത​ര​ണ​ത്തി​​ന്റെ സം​സ്ഥാ​ന​ത​ല കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി കേ​ളി മു​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ ഷൗ​ക്ക​ത്ത് നി​ല​മ്പൂ​ർ, റ​ഷീ​ദ് മേ​ലേ​തി​ൽ എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കും. പു​ര​സ്‌​കാ​ര വി​ത​ര​ണോ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ ര​ജീ​ഷ് പി​ണ​റാ​യി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Education Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.