ജിദ്ദ: ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ സഹോദര രാജ്യമായ കുവൈത്ത് നടത്തുന്ന ശ്രമങ്ങൾ സൗദി അറേബ്യ വളരെയധികം വിലമതിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ അമേരിക്ക നടത്തുന്ന ശ്രമങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു. മേഖലയുടെ നേട്ടത്തിനും നന്മക്കുംവേണ്ടി ശ്രമങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. ഗൾഫിെൻറയും അറബ് ലോകത്തിെൻറയും സ്ഥിരതയും െഎക്യവും യാഥാർഥ്യമാകാനും ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുമായി അടുത്തിടെ നടത്തിയ അനുരഞ്ജന ചർച്ചകൾ ഫലപ്രദമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹ്മദ് നാസ്വിർ മുഹമ്മദ് അൽസബാഹ് വെളിപ്പെടുത്തിയിരുന്നു. ഇൗ സാഹചര്യത്തിലാണ് ഗൾഫ് പ്രതിസന്ധി സംബന്ധിച്ച കാഴ്ചപ്പാടുകളിലെ വിടവ് നികത്തുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് സൗദി വിദേശകാര്യ മന്ത്രിയുടെ ട്വീറ്റ്.
നേരത്തേ ശൈഖ് സബാഹ് അഹ്മദ് അൽജാബിർ അൽസ്വബാഹ് നടത്തിയ അനുരഞ്ജന ശ്രമങ്ങളുടെ തുടർച്ചയെന്നോണം നിലവിലെ കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മ്മദ് അൽജാബിർ അൽസ്വബാഹും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും കഴിഞ്ഞ കാലയളവിൽ നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നുമുള്ള കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന കുവൈത്ത് ടെലിവിഷൻ പുറത്തുവിട്ടിരുന്നു. എല്ലാ വിഭാഗവും ഗൾഫ്, അറബ് െഎക്യവും സ്ഥിരതയുമുണ്ടാകാൻ താൽപര്യം കാട്ടിയതായും അന്തിമ കരാറിലെത്തിയാൽ രാജ്യങ്ങൾക്കിടയിലെ െഎക്യവും സ്ഥിരതയും യാഥാർഥ്യമാകുന്നതോടൊപ്പം ജനങ്ങൾക്ക് നന്മകൾ കൈവരിക്കാനാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
കുവൈത്ത് സ്റ്റേറ്റ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയെ ഗൾഫ്, അറബ് രാജ്യ സഹകരണ സമിതി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽഹജ്റഫും സ്വാഗതം ചെയ്തു. മന്ത്രിയുടെ പ്രസതാവന ഗൾഫ് സഹകരണ കൗൺസിലിെൻറ ശക്തി, സമന്വയം, എല്ലാ പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും മറികടക്കാനുള്ള കഴിവ് എന്നിവ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഗൾഫ് സഹകരണ സമിതി സെക്രട്ടറി ജനറൽ പറഞ്ഞു. മേഖലയിൽ സ്ഥിരതയും സമാധാനവു പുരോഗതിയും വളർച്ചയുമുണ്ടാകാൻ ജി.സി.സി അംഗ രാജ്യങ്ങളിലെ ഭരണകർത്താക്കൾ നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി പറഞ്ഞു. ഗൾഫ് രാഷ്ട്രങ്ങളുടെ ഭാവിയിലേക്ക് ക്രിയാത്മകമായി നോക്കണമെന്നും തർക്കങ്ങൾ ഇളക്കിവിടുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും ഗൾഫ് ജനതയോടും മാധ്യമങ്ങളോടും നിർദേശിച്ചു. കൗൺസിലിെൻറ പ്രവർത്തനങ്ങളിലെ െഎക്യത്തെ ശക്തിപ്പെടുത്താനും പിന്തുണ നൽകാനും വെല്ലുവിളികളെ നേരിടാനും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.