മക്ക മസ്ജിദുൽ ഹറാമിലെ പെരുന്നാൾ നമസ്കാരത്തിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, ലബനാൻ പ്രധാനമന്ത്രി നവാഫ് സലാം എന്നിവർ പങ്കെടുക്കുന്നു
റിയാദ്: വ്രതനാളുകളിൽ കൈവരിച്ച ആത്മവിശുദ്ധിയുടെ നിറവിൽ സൗദിയിലെങ്ങും ഇൗദുൽ ഫിത്വർ ആഘോഷിച്ചു. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഒരുക്കിയ ഇൗദുഗാഹുകളിലും പള്ളികളിലും നടന്ന ഇൗദ് നമസ്കാരത്തിൽ സ്വദേശികളും താമസക്കാരുമടക്കമുള്ള ആയിരങ്ങൾ പെങ്കടുത്തു.
അതിരാവിലെ മുതൽ പുതുവസ്ത്രമണിഞ്ഞും തക്ബീർ മുഴക്കിയും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഇൗദ് നമസ്കാര സ്ഥലങ്ങളിൽ എത്തിയിരുന്നു. അതത് മേഖല മതകാര്യ വകുപ്പ് ഒാഫീസിന് കീഴിൽ ആവശ്യമായ ഒരുക്കങ്ങൾ പള്ളികളിലും ഇൗദുഗാഹുകളിലും നേരത്തെ പൂർത്തിയാക്കിയിരുന്നു. പരസ്പര സ്നേഹം, സന്തോഷം, കുടുംബ സന്ദർശനം, കുടുംബ ബന്ധങ്ങൾ എന്നിവ നിലനിർത്താൻ ഇമാമുമാർ വിശ്വാസികളെ ഇൗദ് പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു. നമസ്കാര ശേഷം ആശ്ലേഷിച്ചും ഹസ്തദാനം നടത്തിയും അവർ ഇൗദാംശസകൾ കൈമാറി.
മക്കയിലെ മസ്ജിദുൽ ഹറാമിലെ പെരുന്നാൾ നമസ്കാരത്തിൽ പെങ്കടുക്കാൻ ആളുകളുടെ പുലർച്ചെ തുടങ്ങിയിരുന്നു. നമസ്കാരവേളയിൽ ഹറമിനകവും പരിസരവും വളരെ ദൂരത്തേക്ക് ആരാധകരാൽ തിങ്ങിനിറഞ്ഞു. ഇൗദ് നമസ്കാരത്തിന് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നേതൃത്വം നൽകി. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, ലബനാൻ പ്രധാനമന്ത്രി നവാഫ് സലാം, സ്വദേശികളും താമസക്കാരും ഉംറ തീർഥാടകരുമടക്കം ലക്ഷങ്ങൾ ഇൗദ് നമസ്കാരത്തിൽ പെങ്കടുത്തു. ഈദുൽ ഫിത്വറിെൻറ വരവിൽ സന്തോഷം പ്രകടിപ്പിക്കാനും കുടുംബാംഗങ്ങളോടും ബന്ധുക്കളോടും സ്നേഹം പ്രകടിപ്പിക്കാനും കുടുംബ ബന്ധം നിലനിർത്താനും ചിന്തകൾ അനുരഞ്ജിപ്പിക്കാനും ഹറം ഇമാം വിശ്വാസികളോട് ആവശ്യപ്പെട്ടു. കുട്ടികളോട് നല്ലനിലയിൽ പെരുമാറുക, കുടുംബത്തിനും അയൽക്കാർക്കും ബന്ധുക്കൾക്കും സന്തോഷം നൽകുക, ഹൃദയങ്ങളെ പക, വിദ്വേഷം, അസൂയ, വെറുപ്പ്, നീരസം എന്നിവയിൽ നിന്ന് ശുദ്ധീകരിക്കുക, വീഴ്ച്ചകളിൽ നിന്ന് വിട്ടുനിൽക്കുക, അന്യോന്യം കോപിക്കുകയോ, വേർപിരിയുകയോ, വെറുക്കുകയോ, അസൂയപ്പെടുകയോ ചെയ്യാതിരിക്കുക, ദൈവത്തിെൻറ ദാസന്മാരായിരിക്കുക.. ഇമാം പറഞ്ഞു.
ഈദ് സന്തോഷത്തിെൻറയും ബന്ധത്തിെൻറയും ആഘോഷമാണ്. അകൽച്ചയുടെയും പകയുടെയുമല്ല. ആശയവിനിമയത്തിെൻറയും സന്ദർശനത്തിെൻറയും അനുകമ്പയുടെയും അനുരഞ്ജനത്തിെൻറയും ദിവസമാണ്. അതിനാൽ പരസ്പരം സന്ദർശിക്കുക. ആധുനിക ആശയവിനിമയ മാർഗങ്ങളിലൂടെ അകലെയുള്ളവരുമായി ആശയവിനിമയം നടത്തണമെന്നും ഇമാം ഉദ്ബോധിപ്പിച്ചു. റമദാനിന് ശേഷം ദൈവിക അനുസരണം ഉപേക്ഷിക്കരുതെന്നും അലസതയിൽ നിന്ന് അകന്നുനിൽക്കണമെന്നും ദൈവത്തിൽ ഭരമേൽപ്പിക്കലും ആ മാർഗത്തിലുള്ള പരിശ്രമം തുടരണമെന്നും ഇമാം ആഹ്വാനം ചെയ്തു. ദൈവിക അനുസരണത്തിലും ഭക്തിയിലും സ്ഥിരത പുലർത്തുന്നത് കർമങ്ങളുടെ സ്വീകാര്യതയുടെ അടയാളമാണെന്ന് ഇമാം ഊന്നിപ്പറഞ്ഞു.
മദീനയിലെ മസ്ജിദുന്നബവിയിൽ നടന്ന ഇൗദ് നമസ്കാരത്തിലും ലക്ഷങ്ങൾ പെങ്കടുത്തു. നമസ്കാരത്തിന് ശൈഖ് അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ അൽബൈജാൻ നേതൃത്വം നൽകി. സ്നേഹത്തിെൻറയും സന്തോഷത്തിെൻറയും ശാന്തിയുടെയും വികാരങ്ങൾ പ്രചരിപ്പിക്കാനും സാഹോദര്യം, ബന്ധം, സൗഹൃദം, സ്നേഹം, പുണ്യം, ഉടമ്പടി എന്നിവയുടെ ചൈതന്യം പുതുക്കാനും ദൈവത്തിന് നന്ദി പറയാനും ഇമാം വിശ്വാസികളോട് ആഹ്വാനം ചെയ്തു. വിവിധ പ്രദേശങ്ങളിലെ പള്ളികളിലും ഇൗദ്ഗാഹുകളിലും നടന്ന ഇൗദ് നമസ്കാരത്തിൽ അതത് മേഖല ഗവർണർമാരും പൗരന്മാരും താമസക്കാരുമടക്കം ആയിരങ്ങൾ പെങ്കടുത്തു. റിയാദ് മേഖല ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസും ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസും ഗ്രാൻറ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലുശൈഖ് തുടങ്ങിയവർ ഇമാം തുർക്കി പള്ളിയിൽ ആളുകൾക്കൊപ്പം ഈദുൽ ഫിത്വർ നമസ്കാരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.