ജിദ്ദ: ഈദുൽ ഫിത്്ർ പ്രമാണിച്ച് സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റ് തങ്ങളുടെ ഉൽപന്നങ്ങൾക്ക് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചു. മാളുകളിലെ ഈദ് ഷോപ്പിങ് തിരക്ക് കുറക്കുന്നതിനായി ലുലു സ്റ്റോറുകൾക്ക് പുറമെ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും എക്‌സ്‌ക്ലൂസിവ് ഓഫറുകൾ ആരംഭിച്ചു. ലുലു വെബ്‌സൈറ്റ് മുഖേനയും മൊബൈൽ അപ്ലിക്കേഷൻ വഴിയും ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽനിന്ന് വൈവിധ്യമാർന്ന വിലയിൽ പകുതിയിലധികം വിലക്കിഴിവോടെ ഷോപ്പർമാർക്ക് പ്രയോജനം നേടാം.
വീട്ടിലേക്കാവശ്യമായ പലചരക്ക് സാധനങ്ങൾ, ഫ്രഷ് ഭക്ഷണം, മൊബൈൽ ഫോണുകൾ, ഫാഷൻ ഉൽപന്നങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി നിരവധി ഇനങ്ങളിൽ ആകർഷണീയമായ കിഴിവുകളാണുള്ളത്. ഇത് തങ്ങളുടെ ഈ വർഷത്തെ ഏറ്റവും വലിയ പ്രമോഷൻ ഓഫറുകളാണെന്ന് സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളുടെ ഡയറക്ടർ ഷഹിം മുഹമ്മദ് പറഞ്ഞു. ഈദുമായി ബന്ധപ്പെട്ട സമയബന്ധിതമായ ഒരു കാമ്പയിൻ ആണിത്. അതുകൊണ്ടുതന്നെ അവശ്യസാധനങ്ങളുടെ ഡിമാൻഡ് കണക്കിലെടുത്ത് ഭൂരിഭാഗം ഉൽപന്ന വിഭാഗങ്ങളിലും ഷോപ്പർമാർക്ക് വൻകിഴിവുകൾ പ്രതീക്ഷിക്കാം.
സാധനങ്ങളുടെ ഡെലിവറി വേഗത്തിലാക്കാൻ എല്ലാ ഔട്ട്ലെറ്റുകളിലും കൂടുതൽ സൗകര്യങ്ങൾ ചെയ്തതായും അദ്ദേഹം പറഞ്ഞു. റമദാൻ അവസാന നാളുകളിലെത്തിയ സമയത്തുതന്നെ ലുലു സ്റ്റോറുകളിൽ ആവശ്യമായ സ്റ്റോക്ക് കരുതിയിട്ടുണ്ട്. പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയിലെല്ലാം www.luluhypermarket.com എന്ന വെബ്സൈറ്റിലൂടെ ഈ മാസം ആറു മുതൽ പ്രമോഷൻ വിൽപനയും ഈദ് ഓഫറുകളും ആരംഭിച്ചിട്ടുണ്ടെന്നും ലുലു മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.