ജുബൈൽ: ഹരിയാന, ജമ്മു-കശ്മീർ തെരഞ്ഞെടുപ്പ് ഫലങ്ങൾ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ അംഗം അഷ്റഫ് മൂവാറ്റുപുഴ അഭിപ്രായപ്പെട്ടു.
ഹരിയാനയിൽ പാർട്ടിയുടെ വിജയം നൂറ് ശതമാനവും ഉറപ്പായിരുന്നതാണ്. അമിത ആത്മവിശ്വാസത്തിെൻറ ഫലമായുണ്ടായ ജാഗ്രതക്കുറവ് ബി.ജെ.പി വൻ തിരിമറി നടത്തി വിജയം തട്ടിയെടുക്കാൻ കാരണമായി. ചെറിയ അശ്രദ്ധപോലും ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ കാത്തിരിക്കുന്ന സംഘ്പരിവാറിനുള്ള അവസരമാണെന്ന് തിരിച്ചറിയാൻ കഴിയാഞ്ഞത് വലിയ വീഴ്ചയാണ്. ഇൻഡ്യ സഖ്യത്തെ ചേർത്തു നിർത്തേണ്ടതായിരുന്നു.
വീഴ്ചകൾ തിരുത്തി പഴുതടച്ച പ്രവർത്തനങ്ങൾ കൊണ്ട് മാത്രമെ ഫാഷിസത്തെ രാജ്യത്ത് തളക്കാനാവൂ. നിയമയുദ്ധവുമായി മുന്നോട്ടുപോകാൻ പാർട്ടി തയാറാവണമെന്നും ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി ഒഴിവാക്കിയ ബി.ജെ.പിക്കുള്ള തിരിച്ചടിയാണ് ജനങ്ങൾ ഇൻഡ്യ മുന്നണിക്ക് നൽകിയ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.