‘പ്രയാസങ്ങളില്ലാത്ത പ്രവാസം’ സംവാദ പരിപാടി സംഘാടകർ വാർത്താസമ്മേളനത്തിൽ

‘പ്രയാസങ്ങളില്ലാത്ത പ്രവാസം’ സംവാദ പരിപാടി ഇന്ന്​

റിയാദ്: ‘പ്രയാസങ്ങളില്ലാത്ത പ്രവാസം ഇ.എഫ്.ടി’യിലൂടെ എന്ന പേരിൽ മൈൻഡ്സെറ്റ് കോച്ച്​ ടി.കെ. കരീം നയിക്കുന്ന സംവാദ പരിപാടി വ്യാഴാഴ്​ച രാത്രി എട്ടിന്​ ബത്​ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രവാസം എന്നത് എന്നത് ഒരു തെരഞ്ഞെടുപ്പ് അല്ല സാഹചര്യം മൂലം പ്രവാസത്തിലേക്ക് വന്നവരാണ് പലരും.

സ്വന്തം കുടുംബവും ജനിച്ച് വളർന്ന ചുറ്റുപാടുകളും വിട്ട് അകലെ പ്രയാസമേറിയ ജോലി ചെയ്ത് നാടിനും നാട്ടുകാർക്കും അത്താണിയായി മാറുന്ന പ്രവാസം പ്രയാസങ്ങളില്ലാതെ കഴിച്ച് കൂട്ടാം എന്നത് പലർക്കും സ്വപ്നം മാത്രമാണ്. എന്നാൽ നിറഞ്ഞ മാനസിക ഉത്സാഹത്തോടെ എല്ലാ പിരിമുറുക്കങ്ങളോടും വിടപറഞ്ഞ് നിലവിലുള്ള ജീവിത നിലവാരം തീർത്തും തിരുത്തി എഴുതാമെന്നത് യാഥാർഥ്യമായ സത്യമാണ്.

മനുഷ്യ മനസ്സ് ഒരു കമ്പ്യൂട്ടറിനോട് ഉപമിക്കാമെന്ന് പരക്കെ അറിയപ്പെടുന്ന കാലമാണിന്ന്. അതിലെ സോഫ്റ്റ് വെയർ മാറ്റിയാൽ തെളിയുന്ന കാര്യങ്ങൾക്കും മാറ്റം ഉണ്ടാകും. ഓരോ വ്യക്തിയുടെയും മാനസികാവസ്ഥയാണ് അവരുടെ നിലവിലെ സാഹചര്യങ്ങൾക്കാധാരം. മാനസികാവസ്ഥയിൽ മാറ്റം കൊണ്ട് വരാൻ കഴിഞ്ഞാൽ ജീവിതം പരിപൂർണമായി മാറും. ഓരോ വ്യക്തിയുടെയും മാനസികാവസ്ഥ വളരെ പെട്ടെന്ന് മാറ്റം വരുത്താൻ സാധിക്കുന്ന ഒരു ടൂൾ ആണ് ഇ.എഫ്.ടി. ഇത് പ്രവാസലോകത്തെ പരിചയപ്പെടുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന്​ സംഘാടകർ പറഞ്ഞു.

അധിവേകം പ്രചരിച്ച് കൊണ്ടിരിക്കുന്ന ഈ ആധുനിക വിദ്യ പഠിച്ച് പരിശീലിക്കുമ്പോൾ നിലവിലെ ജീവിതാവസ്ഥ വളരെ പെട്ടെന്ന് മാറുന്നു. മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതായി സ്വന്തം ശക്തി പരിപൂർണമായും നേട്ടങ്ങൾക്ക് വേണ്ടി ചെലവഴിക്കുവാൻ ഒരാൾക്ക് സാധിക്കും എന്നതാണ് ഇ.എഫ്.ടിയുടെ ഏറ്റവും വലിയ പ്രയോജനമെന്നും സംഘാടകർ അവകാശപ്പെട്ടു. വാർത്താസമ്മേളനത്തിൽ ടി.കെ. കരീം, കോഓഡിനേറ്റർ അസീസ് കടലുണ്ടി, ബഷീർ പവർ പോർട്ട്സ് എറണാകുളം, ലുഹ ഗ്രൂപ്പ് എം.ഡി ബഷീർ മുസ്​ലിയാരകത്ത്, മുജീബ് മുക്കം എന്നിവർ പങ്കെടുത്തു. പരിപാടിയിൽ പ​ങ്കെടുക്കാൻ താൽപര്യമുള്ളവർക്ക്​ രജിസ്​ട്രേഷന്​ 0532528262 എന്ന നമ്പറിലേക്ക് EFT എന്ന് ടൈപ്പ് ചെയ്ത് വാട്സാപ്പ് മെസേജ് അയക്കാമെന്നും സംഘാടകർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.