ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ബാ​ങ്ക് വ​ഴി​യ​​ല്ലെ​ങ്കി​ൽ ബി​നാ​മി ഇ​ട​പാ​ടാ​യി ക​ണ​ക്കാ​ക്കും

ജി​ദ്ദ: സൗ​ദി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി ശ​മ്പ​ളം ന​ൽ​കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളെ ഇ​നി മു​ത​ൽ ബി​നാ​മി സ്ഥാ​പ​ന​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കി ശി​ക്ഷി​ക്കും.

ബാ​ങ്ക് വ​ഴി​യ​ല്ലാ​തെ നേ​രി​ട്ട് പ​ണ​മാ​യി ന​ൽ​കു​ന്ന​താ​ണ് ബി​നാ​മി പ്ര​വ​ർ​ത്ത​ന​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. വേ​ത​ന സു​ര​ക്ഷ നി​യ​മ പ്ര​കാ​രം രാ​ജ്യ​ത്തെ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബാ​ങ്ക് വ​ഴി​യാ​ണ് ശ​മ്പ​ളം ന​ൽ​കേ​ണ്ട​ത്. വേ​ത​ന സു​ര​ക്ഷ പ​ദ്ധ​തി വ​ൻ വി​ജ​യ​മാ​ണെ​ന്നും ബ​ഹു​ഭൂ​രി​പ​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്കും ശ​മ്പ​ളം കൃ​ത്യ​മാ​യി ബാ​ങ്ക് വ​ഴി ത​ന്നെ ല​ഭ്യ​മാ​കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ ഏ​താ​നും ദി​വ​സം മു​മ്പ് സൂ​ചി​പ്പി​ച്ചി​രു​ന്നു.

അ​തി​നാ​യി മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം പ്ര​ത്യേ​ക സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബി​നാ​മി പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്‌.

Tags:    
News Summary - Employees' salaries should be through bank account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.