അബഹ: വംശനാശഭീഷണി നേരിടുന്ന 30 അറേബ്യൻ മാനുകളെയും മലയാടുകളെയും ദക്ഷിണ സൗദിയിലെ അൽജർറ പാർക്കിലേക്കും മസ്ഖിലെ അമീർ സുൽത്താൻ ഉല്ലാസകേന്ദ്രത്തിലേക്കും തുറന്നുവിട്ടു. വംശനാശഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ രാജ്യത്തെ റിസർവുകളിലും ദേശീയ ഉദ്യാനങ്ങളിലും പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി അസീർ ഗവർണർ അമീർ തുർക്കി ബിൻ ത്വലാലാണ് മൃഗങ്ങളെ പാർക്കിലേക്ക് തുറന്നുവിട്ടത്. ആദ്യമായാണ് അസീർ മേഖലകളിലെ സംരക്ഷിത ഇടങ്ങളിൽ ഇത്രയും മൃഗങ്ങളെ ഒരുമിച്ച് വിട്ടയക്കുന്നത്. 20 മലയാടുകളെയും പത്ത് അറേബ്യൻ മാനുകളെയുമാണ് തുറന്നുവിട്ടത്.
മേഖലയിലെ വന്യജീവികളെ സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യേണ്ടതിെൻറ ആവശ്യകത ഗവർണർ ഉൗന്നിപ്പറഞ്ഞു. ദേശീയ വന്യജീവി വികസന കേന്ദ്രവും പരിസ്ഥിതി ജല കാർഷിക മന്ത്രാലയവുമായി സഹകരിച്ച് പരിസ്ഥിതിയും പ്രകൃതിഘടകങ്ങളും സംരക്ഷിക്കാനുള്ള സർക്കാർ നിർദേശങ്ങൾ നടപ്പാക്കുകയാണ്. പരിസ്ഥിതി സന്തുലിതാവസ്ഥ കൈവരിക്കുന്നതിലെ പ്രാധാന്യം ചൂണ്ടിക്കാട്ടി. പരിസ്ഥിതി സുസ്ഥിരത കൈവരിക്കുന്നതിനും ജൈവവൈവിധ്യത്തെ സമ്പന്നമാക്കുന്നതിനും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ ഗവർണർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.