ദമ്മാം: സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ കോതമംഗലം പിടവൂർ സ്വദേശി പൂനംകുടി ഫൈസലിന് ദമ്മാം എറണാകുളം ജില്ല കെ.എം.സി.സി ധനസഹായം നൽകി. ചടങ്ങിൽ സ്ഥാപക പ്രസിഡൻറ് മുസ്തഫ കമാൽ നെല്ലിക്കുഴി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല നേതാക്കളായ പി.കെ. മൊയ്തു, ഇബ്രാഹീം കവല, കെ.എം.സി.സി മുൻ സെക്രട്ടറി സിറാജ് ആലുവ, വാരപ്പെട്ടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് നിസാർ ഈറക്കൽ, ദമ്മാം ജില്ല കെ.എം.സി.സി മുൻ ഭാരവാഹികളായ മുഹമ്മദ് ഷാ മൂളാട്ട്, അഷറഫ് മണിക്കിണർ, ജനറൽ സെക്രട്ടറി ജമാൽ വാലി, സെക്രട്ടറി എം.എ. നാസർ മംഗലത്ത്, ജനപ്രതിനിധികളായ ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മാഈൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം. സൈത്, മൈതീൻ ഇട്ടിപ്പാറ, സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായ റസാഖ് കണിയാംകുടി, മുഹമ്മദ് കെ.എ. പല്ലാരിമംഗലം, മുസ്ലിം ലീഗ് മൈലൂര്‍ ശാഖ പ്രസിഡൻറ് അലിയാര് കുഞ്ചാട്ട്, ഖലീല്‍ മണ്ടോത്തില് , അല്ലു അലിയാര്, ഇക്ബാല്‍ കല്ലുംപുറത്ത്, എസ്.ടി.യു വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് എം.എ. മൈതീൻ, ഷാജി മംഗലത്ത്, അൻസാരി ചുള്ളിക്കാട്ട് തുടങ്ങിയവര്‍ വാരപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി മുസ്ലിം ലീഗ് ആസ്ഥാനമായ ഇ.എസ്. ഇബ്രാഹീം സൗധത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.