റിയാദ്: അവധിക്ക് നാട്ടിൽ പോവേണ്ട ദിവസം റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച എറണാകുളം തോപ്പുംപടി കല്ലിങ്ങൽ വീട്ടിൽ പോൾസണിന്റെ (56) മൃതദേഹം ഗൾഫ് എയർ വിമാനത്തിൽ നാട്ടിലെത്തിച്ചു. ഏപ്രിൽ അവസാനവാരം സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നതിനായി റിയാദ് മൻഫുഅയിൽ കുടുംബ സുഹൃത്ത് ഗണേഷിന്റെ റൂമിൽ ഒരു ദിവസം തങ്ങിയതായിരുന്നു ഇദ്ദേഹം. രാവിലെ വിമാനത്താവളത്തിലേക്ക് പോകാൻ വിളിച്ചപ്പോഴാണ് മരിച്ചതായി സുഹൃത്തുക്കൾ അറിയുന്നത്.
മൂസ സനയ്യയിലെ ഒരു പ്രിന്റിങ് പ്രസിൽ ജോലിചെയ്തിരുന്ന പോൾസൺ നവോദയ മൻഫുഅ യൂനിറ്റ് അംഗം കൂടിയായിരുന്നു. പോൾസണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നവോദയ ജീവകാരുണ്യ കമ്മിറ്റി കൺവീനർ ബാബുജി, മൻഫുഅ യൂനിറ്റ് അംഗങ്ങളായ ശരത്, ഗണേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. ഭാര്യ റൂബിയും മക്കൾ അലോണ, അലന എന്നിവരടങ്ങുന്നതാണ് കുടുംബം. ചൊവ്വാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തിയ മൃതദേഹം ഭാര്യാസഹോദരൻ നെൽസണും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.