സൗ​ദി​യി​ൽ വി​മാ​ന റി​പ്പ​യ​റി​ങ്​ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​ന്​ ലോ​ക്ഹീ​ഡ് മാ​ർ​ട്ടി​ൻ,

എ​യ​ർ​ബ​സ് ഹെ​ലി​കോ​പ്റ്റേ​ഴ്​​സ്​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റൊ​പ്പി​ട്ട​പ്പോ​ൾ

റി​യാ​ദ്​: രാ​ജ്യ​ത്ത്​ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള വി​മാ​ന റി​പ്പ​യ​റി​ങ്​ കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ ഈ ​മേ​ഖ​ല​യി​ലെ ഭീ​മ​ൻ ക​മ്പ​നി​ക​ളാ​യ ലോ​ക്ഹീ​ഡ് മാ​ർ​ട്ടി​ൻ, എ​യ​ർ​ബ​സ് ഹെ​ലി​കോ​പ്റ്റേ​ഴ്​​സ്​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റൊ​പ്പി​ട്ട് സൗ​ദി​ മി​ലി​ട്ട​റി ഇ​ൻ​ഡ​സ്ട്രീ​സ് (സാ​മി). സൗ​ദി പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​ന്​ കീ​ഴി​ലു​ള്ള പ്ര​തി​രോ​ധ ക​മ്പ​നി​യാ​ണ്​ സൗ​ദി മി​ലി​ട്ട​റി ഇ​ൻ​ഡ​സ്ട്രീ​സ് (സാ​മി).

അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളു​മാ​യി ര​ണ്ട് ക​രാ​റു​ക​ളി​ലാ​ണ്​ ഒ​പ്പു​​വെ​ച്ച​ത്. ഈ ​മാ​സം 22 മു​ത​ൽ 26 വ​രെ ബ്രി​ട്ട​നി​ൽ ന​ട​ക്കു​ന്ന ഫാ​ൺ​ബ​റോ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ പ​രി​പാ​ടി​ക്കി​ടെ​യാ​ണ്​ ക​രാ​ർ ഒ​പ്പി​ട​ൽ ച​ട​ങ്ങ്​ ന​ട​ന്ന​ത്.

ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ മി​ലി​ട്ട​റി ഇ​ൻ​ഡ​സ്ട്രീ​സ്​ ഗ​വ​ർ​ണ​ർ എ​ൻ​ജി. അ​ഹ​മ്മ​ദ് അ​ൽ ഒ​ഹാ​ലി, ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ ദു​വൈ​ലെ​ജ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. സി-130 ​ഹെ​ർ​ക്കു​ലീ​സ് വി​മാ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, റി​പ്പ​യ​റി​ങ്, ഓ​വ​ർ​ഹോ​ൾ (എം.​ആ​ർ.​ഒ) എ​ന്നീ കാ​ര്യ​ങ്ങ​ൾ​ക്കാ​യാ​ണ്​ ലോ​ക്ക്ഹീ​ഡ് മാ​ർ​ട്ടി​നു​മാ​യു​ള്ള ക​രാ​ർ. ഹെ​ലി​കോ​പ്റ്റ​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​ണ്​ എ​യ​ർ​ബ​സ് ഹെ​ലി​കോ​പ്റ്റ​ർ ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​ർ.

ലോ​ക്ഹീ​ഡ് മാ​ർ​ട്ടി​ൽ നി​ന്നു​ള്ള സി-130 ​ഹെ​ർ​ക്കു​ലീ​സ് വി​മാ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും റി​പ്പ​യ​റി​ങ്ങി​നും ഓ​വ​ർ​ഹോ​ളി​നു​മാ​യി ഔ​ദ്യോ​ഗി​ക കേ​ന്ദ്രം സ്വ​ന്ത​മാ​യു​ള്ള 14 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​തോ​ടെ സൗ​ദി അ​റേ​ബ്യ​യും ഇ​ടം​പി​ടി​ക്കും.

ഈ ​ഘ​ട്ടം പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്നും അ​ത് ഉ​യ​ർ​ന്ന അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​മ​നു​സ​രി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, റി​പ്പ​യ​റി​ങ്, ഓ​വ​ർ​ഹോ​ൾ, എ​ൻ​ജി​നീ​യ​റി​ങ്​ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ന​ൽ​കി​ക്കൊ​ണ്ട് സി-130 ​ഹെ​ർ​ക്കു​ലീ​സ് വി​മാ​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന്​ സൗ​ദി മി​ലി​ട്ട​റി ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്പ​നി​യു​ടെ ഏ​വി​യേ​ഷ​ൻ ആ​ൻ​ഡ് സ്‌​പേ​സ് സെ​ക്‌​ട​ർ എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ൻ​റ് എ​ൻ​ജി. അ​ബ്​​ദു​ൽ സ​ലാം അ​ൽ ഗാം​ദി പ​റ​ഞ്ഞു.

സി​സ്​​റ്റ​ങ്ങ​ളു​ടെ​യും ഘ​ട​ന​ക​ളു​ടെ​യും പ​രി​ഷ്‍ക​ര​ണ സേ​വ​ന​ങ്ങ​ൾ​ക്ക് പു​റ​മേ​യാ​ണി​ത്. ര​ണ്ടാ​മ​ത്തെ ക​രാ​ർ പ്ര​കാ​രം സൗ​ദി മി​ലി​ട്ട​റി ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്പ​നി എ​യ​ർ​ബ​സ് ഹെ​ലി​കോ​പ്​​റ്റ​ർ ക​മ്പ​നി​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, ഓ​വ​ർ​ഹോ​ൾ എ​ന്നി​വ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​ൻ ശ്ര​മി​ക്കും. ഹെ​ലി​കോ​പ്റ്റ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യി​ൽ രാ​ജ്യ​ത്തി​നു​ള്ളി​ലെ ഈ ​രം​ഗ​ത്തെ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ഈ ​ക​രാ​ർ ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്നും അ​ൽ​ഗാം​ദി പ​റ​ഞ്ഞു.

ത​ന്ത്ര​പ​ര​മാ​യ ഇൗ ​പ​ങ്കാ​ളി​ത്ത​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക ക​ഴി​വു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും മേ​ഖ​ല​യി​ലെ വ്യോ​മ​യാ​ന, ബ​ഹി​രാ​കാ​ശ മേ​ഖ​ല​യെ ശാ​ക്തീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​തി​നു​ള്ള ഗ്രൂ​പ്പി​െൻറ പ്ര​തി​ബ​ദ്ധ​ത​യു​മാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന്​ സൗ​ദി മി​ലി​ട്ട​റി ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്പ​നി സി.​ഇ.​ഒ എ​ൻ​ജി.

വ​ലീ​ദ് ബി​ൻ അ​ബ്​​ദു​ൽ മ​ജീ​ദ് അ​ബു ഖാ​ലി​ദ് പ​റ​ഞ്ഞു. പ്ര​മു​ഖ അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളു​മാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ന​ൽ​കി ദേ​ശീ​യ കേ​ഡ​റു​ക​ളെ ശാ​ക്തീ​ക​രി​ക്കു​ക​യും വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ​യാ​ണി​ത്. ‘വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണി​തെ​ന്നും അ​ബു ഖാ​ലി​ദ്​ പ​റ​ഞ്ഞു.

Tags:    
News Summary - Establishing aircraft repair center in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.