ജുബൈൽ: എണ്ണ, വാതക കിണറുകളിലെ വെൽബോർ മർദം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ദ്രാവകമായ കാത്സ്യം ബ്രോമൈഡിെൻറ ഫാക്ടറി ജുബൈലിൽ സ്ഥാപിക്കാൻ അരാംകോ ഒരുങ്ങുന്നു.
15,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്ലാൻറ് സ്ഥാപിച്ച് പ്രതിവർഷം 4,000 ടൺ സംയുക്തങ്ങൾ നിർമിക്കുകയാണ് ലക്ഷ്യം. അരാംകോയുടെ നിക്ഷേപ യൂനിറ്റായ 'വായ്ദ്' ഫാക്ടറിക്കു വേണ്ടി 3.75 മില്യൺ റിയാൽ കരാറിൽ ഒപ്പുെവച്ചു.
ചൈന, റഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽനിന്നാണ് സൗദിയിലേക്ക് കാത്സ്യം ബ്രോമൈഡ് ഇറക്കുമതി ചെയ്തിരുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ സംയുക്തത്തിെൻറ രാജ്യത്തെ ആദ്യ വിതരണക്കാർ അരാംകോ ആവും.
'ഈ സംരംഭത്തിലൂടെ വിതരണ ശൃംഖല പ്രാദേശികവത്കരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും പദ്ധതിയുടെ വിപുലീകരണത്തിലും കൂടുതൽ രാസ വൈവിധ്യവത്കരണത്തിലും കൃത്യമായ കാഴ്ചപ്പാടുണ്ടെന്നും പദ്ധതി ചുമതല വഹിക്കുന്ന 'സിക്കോ' സ്ഥാപകൻ മെഷാരി അൽ-സുബൈഇ പറഞ്ഞു. അരാംകോയുടെ പോർട്ട്ഫോളിയോയിലുള്ള 72 ലോൺ ഫണ്ട് സ്റ്റാർട്ടപ്പുകളിലെ 10 കെമിക്കൽ കമ്പനികളിൽ ഒന്നാണ് 'സിക്കോ'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.