അപ്രതീക്ഷിതമായ വയനാട് ദുരന്തം രാജ്യത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. ഏറിയും കുറഞ്ഞും ദിശമാറിയും മറിഞ്ഞും തിമിർത്തുപെയ്യുന്ന കാലവർഷം എല്ലാ കാലത്തും കേരളത്തിന് ചെറുതും വലുതുമായ ദുരന്തങ്ങളുടെ ഓർമകൾ നൽകിയാണ് കടന്നുപോകുന്നത്.
എന്നാൽ വടക്കൻ കേരളത്തിൽ തിമിർത്തുപെയ്ത അതിതീവ്രമഴ കൂടുതൽ ദിനങ്ങൾ നീണ്ടുനിന്നതോടെ വയനാടൻ പ്രകൃതിയെ ആകെ ഒരു ദുരന്തഭൂമിയാക്കി മാറ്റി. ഇനി അൽപവും വൈകാതെ പരിസ്ഥിതി വകുപ്പും ദുരന്തനിർമാർജന സംവിധാനങ്ങൾ ആകെയും ചേർന്ന്, കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതാപഠനം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുകയും എത്രയും വേഗം ആ കണ്ടെത്തലുകൾക്ക് അനുസരിച്ച് നടപടികൾ സ്വീകരിക്കുകയും വേണം.
പ്രകൃതി ദുരന്തങ്ങൾ വടക്കൻ കേരളത്തിൽ വർധിച്ചുവരുന്നത് ഭാവിയിൽ ഭീകര ദുരന്തങ്ങളുടെ മുന്നറിയിപ്പായി കാണണം. കേരളത്തിലെ ഡാമുകളുടെ സുരക്ഷയും പഠനവിധേയമാക്കണം.
എല്ലാവർക്കും പാർപ്പിടമൊരുക്കാൻ വിവിധ പദ്ധതികളിലൂടെ ശ്രമിക്കുന്ന സർക്കാറുകൾ എല്ലാവർക്കും ഭവനം എന്നൊക്കെ പറയുക പതിവാണ്, എന്നാൽ സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ മനുഷ്യർ വ്യാപകമായി പാർപ്പിടമൊരുക്കുന്നത് സർക്കാറുകൾ കാണാതെ പോകരുത്. അത് ദുരന്തങ്ങൾ ആവർത്തിക്കുന്നതിന് കാരണമാകും... എല്ലാവർക്കും സുരക്ഷിത ഭവനങ്ങൾ എന്നാകണം സർക്കാറുകൾ വിഭാവനം ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.